കോഴിക്കോട്: അനശ്വര ബോളിവുഡ് ഗായകന്‍ മുഹമ്മദ് റഫിയുടെ 98 ആം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുഹമ്മദ് റഫി ഫൗണ്ടേഷന്റെ നേതൃത്ത്വത്തില്‍ റഫി നൈറ്റ് ഡിസംബര്‍ 24ന് ശനിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് ബീച്ച് ഫ്രീഡ് സ്വകയര്‍ വേദിയില്‍ സംഘടിപ്പിക്കും. ഫൗണ്ടേഷന്‍ നടത്തുന്ന 11-ാം മത്തെ മ്യൂസിക്കല്‍ ഷോയാണിതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മുഖ്യ ഗായകരായി ബോളിവുഡ് പിന്നണി ഗായകനും പ്രശസ്ത സംഗീത സംവിധായകനുമായ ലക്ഷ്മി കാന്ത് പ്യാരിലാല്‍ ഗ്രൂപ്പിലെ സ്ഥിരം ഗായകന്‍ മുഹമ്മദ് സലാമത്തും (മുബൈ), മുബൈയില്‍ നിന്ന് തന്നെയുള്ള സംഗീത മലേക്കറും എത്തും.
സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍ അംഗം കെ ബൈജു നാഥ് ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ മുഖ്യതിഥിയാകും. റഫിയുടെ 100 ഗാനങ്ങള്‍ തുടര്‍ച്ചയായി ഒരു വേദിയില്‍ ആലപിച്ച് റിലക്കാര്‍ഡ് നേടിയ കോഴിക്കോട് അഷറഫിനെ ആദരിക്കും. ഓര്‍ക്കസ്‌ട്രേഷന്‍ പപ്പനും സംഘവും നയിക്കും. ഇന്ത്യയിലാദ്യമായി റഫിയുടെ പേരില്‍ ഒരു മ്യൂസിയം ഒരുങ്ങുന്നുണ്ട്. അരവിന്ദ് ഘോഷ് റോഡിന് സമീപം കോര്‍പ്പറേഷന്‍ അനുവദിച്ച നാലര സെന്റ് സ്ഥലത്ത് 50 ലക്ഷം രൂപ ചിലവില്‍ തയ്യാറാക്കുന്ന മ്യൂസിയം 2023 ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് മെഹറൂഫ് മണലൊടി പറഞ്ഞു.
വാര്‍ത്ത സമ്മേളനത്തില്‍ റഫി ഫൗണ്ടേഷന്‍ പ്രസിഡന്റ് മെഹറൂഫ് മണലൊടി, ജന. സെക്രട്ടറി എം വി മുര്‍ഷിദ് അഹമ്മദ്, വൈസ്. പ്രസിഡന്റ് മാരായ എന്‍സി അബ്ദുല്ലക്കോയ, നയന്‍ ജെ ഷാ, ട്രഷറര്‍ മുരളീധരന്‍ ലൂമിനസ്, സെക്രട്ടറി എ പി മുഹമ്മദ് റഫി എന്നിവര്‍ പങ്കെടുത്തു.