മാതൃകയായി നിലാവ് കെയർ സെൻ്റർ

Kozhikode

തിരുത്തിയാട് : ISM തിരുത്തിയാട് യൂണിറ്റിൻ്റെ സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നിലാവ് കെയർ സെൻ്റർ നവീകരിച്ച വീടിൻ്റെ താക്കോൽ ദാനവും പ്രദേശത്ത് നിന്ന് MBBS,LSS,USS,SSLC,PLUS TWO മദ്രസ പൊതു പരീക്ഷ (KNM,CIER) എന്നീ പരീക്ഷകളിൽ ഉന്നതവിജയം നേടിയ പ്രതികളെ ആദരിക്കുകയും ചെയ്തു.

തിരുത്തിയാട് ABC Hall ൽ വെച്ച് നടന്ന പരിപാടി KNM കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി അബ്ദുസ്സലാം വളപ്പിൽ ഉദ്ഘാടനം ചെയ്തു. ISM സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. ജഷീർ ഫാറൂഖി നവീകരിച്ച വീടിൻ്റെ താക്കോൽ ഐ.എസ്.എം യൂണിറ്റ് സെക്രട്ടറി കെ.കെ. മൻസൂറിന് കൈമാറി. ഡോ. സി.കെ. അബ്ദുൽ അസീസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. KNM ഫറോക്ക് മണ്ഡലം പ്രസിഡന്റ് എം.എം അബൂബക്കർ ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. KNM യൂണിറ്റ് പ്രസിഡൻ്റ് കെ.സി .അബ്ദുൽ ലത്തീഫ് സെക്രട്ടറി പി. അബ്ദുറഹ്മാൻ മുൻ മഹല്ല് സെക്രട്ടറി സി അബ്ദുൽ ലത്തീഫ് ഫാറൂഖി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.