കോഴിക്കോട്: പി വി അബ്ദുള്‍ വഹാബ് എം പിയുടെ പാര്‍ലിമെന്റിലെ വിവാദ പ്രസംഗമെന്നത് ഇനി ക്ലോസ്ഡ് ചാപ്റ്റര്‍ ആണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു.
കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാദിഖലി തങ്ങള്‍ വിശദീകരണം ചോദിച്ചു. വഹാബ് സാഹിബ് നേരിട്ട് വന്ന് കാര്യങ്ങള്‍ വിശദീകരിച്ചു. വേദം പ്രകടിപ്പിച്ചു. തങ്ങള്‍ക്കത് മനസ്സിലായി. ഇതോടു കൂടി ഇതു സംബന്ധമായ കാര്യങ്ങളെല്ലാം അവസാനിച്ചു.
ബഹറില്‍ മുസല്ലയിട്ട് നിസ്‌കരിച്ചാലും ആര്‍ എസ് എസിനെ വിശ്വസിക്കരുതെന്ന് സി എച്ച് മുഹമ്മദ് കോയ പറഞ്ഞ നിലപാടില്‍ നിന്ന് മുസ്‌ലിം ലീഗ് ഒരിക്കലും പിന്നോട്ടു പോകില്ലെന്നും ഏതു വലിയ നേതാവാണെങ്കിലും പാര്‍ട്ടി നയത്തിന് വ്യത്യസ്തമായി പറഞ്ഞാല്‍ മുസ്‌ലിം ലീഗ് അത് ചോദ്യം ചെയ്യുമെന്നതാണ് ഈ സംഭവത്തിലൂടെ വ്യക്തമായിട്ടുള്ളത്. വഹാബിന് സംഭവിച്ചത് നാക്കു പിഴയല്ലെന്നും സലാം പ്രതികരിച്ചു.