തിരുവനന്തപുരം: 28 മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ വച്ച് ഡോ. രശ്മി.ജി യും ഡോ. അനില്‍കുമാര്‍ കെ.എസ് ചേര്‍ന്ന് തയ്യാറാക്കിയ ‘കാതല്‍ :പ്രണയത്തിന്റെ രാഷ്ട്രീയ ഭാവനകള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു.
സംവിധായകന്‍ ജിയോ ബേബി നടന്‍ സുധി കോഴിക്കോടിന് നല്‍കി കൊണ്ടാണ് പ്രകാശന കര്‍മ്മം നടത്തിയത്. മലയാളത്തിന്റെ പ്രിയ കഥാകൃത്ത് പ്രമോദ് രാമന്‍ മുതല്‍ സാജു ഗംഗാധരന്‍ വരെയുള്ള14 പേരുടെ പഠനങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായിട്ടാണ് ഒരു ക്വീയര്‍ സിനിമയുടെ സവിശേഷ പഠന ഗ്രന്ഥം ഇറക്കുന്നത്.
ക്വീയര്‍ പ്രമേയം പറഞ്ഞ കാതല്‍ എന്ന സിനിമയുടെ വ്യത്യസ്തമായ വായനകള്‍ ആണ് ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.