പ്രതീക്ഷിക്കുന്നിടങ്ങളിലെ നീതി നിഷേധം, സുരക്ഷിതമാകേണ്ട വഴികളിലെ കനല്‍ കൂനകള്‍, ഇവിടെ നിസ്സഹായത ആധാരമാകുമ്പോള്‍ അവള്‍ക്കു മുന്നില്‍ ആശ്രയമാകുന്നത് അപ്രതിക്ഷിത കരങ്ങള്‍. പ്രതികരണത്തിന്റെ ജിഹ്വകള്‍ സുഷുപ്തി തേടുമ്പോള്‍ അന്ത:ക്കര രണമാകുന്ന സ്വത്തം ഭ്രാന്തമായ് പാടിപ്പോകുന്നു ഒരു പന്തം കയ്യേറ്റാന്‍.
എം ദേവരാജന്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഉണ്ണി നീലഗിരി, മുജീബ് പെരുമണ്ണ പ്രൊഡക്ഷന്‍ മാനേജര്‍. നൗഷാദ് അറക്കല്‍, സജിന അച്ചു, M. A.സേവ്യര്‍, സിന്ധു ലൈറ്റ് ബേ, മാളു പൈമ്പ്ര, ഷിബു നിര്‍മ്മാല്ല്യം, രഞ്ജിത് ചെലവൂര്‍ , ഇ.കെ.നിധീഷ് , റഷീദ് നാസ്, N.M. ശശി, അശുതോഷ് യൂ സിറ്റി, രാജേഷ് പാലാഴി, രവി കൊടുവള്ളി, ജബ്ബാര്‍ പുത്തൂര്‍മഠം, വേണു കല്ലട, രമേഷ് മാവൂര്‍, അജി നായര്‍, വിജയകുമാര്‍ പുത്തലത്ത്, ഷിബു പുന്നാത്തൂര്‍ തുടങ്ങിയ പ്രമുഖര്‍ അഭിനയിക്കുന്നു
ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഒ.അശോകന്‍ ചാത്തമംഗലം നിര്‍വ്വഹിച്ചു. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു’