കൊച്ചി: കാനം രാജേന്ദ്രന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് തീരാനഷ്ടമാണെന്ന് രാഷ്ട്രീയ ജനതാദള്‍ ദേശീയ കൗണ്‍സില്‍ അംഗം ബിജു തേറാട്ടില്‍ എറണാകുളത്ത് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. രാഷ്ട്രീയ കേരളത്തിന് സമാധാനത്തിന്റെ വക്താവും സൗമ്യതയുടെ വിലയേറിയ മുദ്രയും ആണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള നേതാക്കളുടെ വിയോഗം കഠിന ദുഃഖം ഉളവാക്കുന്നു എന്ന് അദ്ദേഹം അനുശോചന കുറിപ്പില്‍ അറിയിച്ചു.
