ചാരുംമൂട്: സ്‌കൂള്‍ കുട്ടികളെ കാത്തുനിന്ന് നഗ്നത പ്രദര്‍ശനം നടത്തുന്ന വയോധികന്‍ പിടയില്‍. പാലമേല്‍ ആദിക്കാട്ടുകുളങ്ങര എള്ളും വിളകിഴക്കേതില്‍ താമസിക്കുന്ന ചങ്ങനാശ്ശേരി ഫാത്തിമ പുരത്ത് പുതുപറമ്പില്‍ നവാസി (54) നെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ കുട്ടികള്‍ പോകുന്ന വഴിയില്‍ ആളില്ലാത്ത സ്ഥലത്ത് സ്‌കൂട്ടറില്‍ കാത്തുനിന്നായിരുന്നു നഗ്നത പ്രദര്‍ശനം. ഇയാള്‍ ഉപയോഗിച്ച സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒരു മാസത്തോളമായി കുട്ടികള്‍ വരുന്ന വിജനമായ വഴികളില്‍ കാത്തുനിന്ന് ലൈംഗിക പ്രദര്‍ശനം നടത്തുകയായിരുന്നു ഇയാളുടെ പതിവ്. ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറില്‍ റോഡില്‍ കാത്തു നില്‍ക്കുന്ന ഇയാള്‍ കുട്ടികള്‍ അടുത്തെത്തുമ്പോള്‍ ശബ്ദമുണ്ടാക്കി ശ്രദ്ധ ക്ഷണിച്ചാണ് നഗ്‌നത പ്രദര്‍ശനം നടത്തിയിരുന്നത്. സംഭവം പതിവായതോടെ പെണ്‍കുട്ടികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നൂറനാട് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് പ്രതിയെ വലയിലാക്കി.