പി. ഭാസ്‌കരന്‍ മതേതരത്വത്തിനായി കലകൊണ്ട് പോരാടിയ കവി: ആലങ്കോട് ലീലാകൃഷ്ണന്‍

Malappuram

കൊണ്ടോട്ടി: കഴിഞ്ഞ നൂറ്റാണ്ടിനെ മതേതര വല്‍ക്കരിക്കാന്‍ കലകൊണ്ട് പോരാടിയ കലാകാരനായിരുന്നു പി. ഭാസ്‌കരന്‍ എന്ന് ആലങ്കോട് ലീലാകൃഷ്ണന്‍. ജാതിയുടെയും മതത്തിന്റെയും പേരില്‍ വേറിട്ടുനിന്നിരുന്ന നമ്മുടെ പാട്ടുകളെ അദ്ദേഹം എല്ലാവരുടേതുമായ പാട്ടുകളാക്കി മാറ്റി. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി സംഘടിപ്പിച്ച പി. ഭാസ്‌കരന്‍ ജന്മശതാബ്ദി ”പഞ്ചാരപ്പനന്തത്ത” പരിപാടിയില്‍ പി. ഭാസ്‌കരന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിതാ ഷഹീര്‍ സി.എ. പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍. പ്രമോദ് ദാസ് അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ രണ്ടത്താണി സ്വാഗതം ആശംസിച്ചു. ബഷീര്‍ ചുങ്കത്തറ, പുലിക്കോട്ടില്‍ ഹൈദരാലി, എ.പി. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ അക്കാദമി സംഘടിപ്പിച്ച മൈലാഞ്ചിക്കൊമ്പ് റിയാലിറ്റി ഷോ വിജയികള്‍ക്കുള്ള അവാര്‍ഡുകളും മെമന്റോയും വിതരണം ചെയ്തു. അക്കാദമി വൈസ് ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലി ജേതാക്കളെ പരിചയപ്പെടുത്തി.