കൊല്ലം: ഭാര്യയേയും പത്തുവയസ്സുളള മകളേയും വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം യുവാവ് തീ കൊളുത്തി മരിച്ചു. പത്തനാപുരം നടുകുന്നിലാണ് സംഭവം.
രൂപേഷ് (40) എന്ന യുവാവാണ് ഭാര്യ അഞ്ജു ( 27 ), മകള്‍ ആരുഷ്മ (10) എന്നവരെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ജീവനൊടുക്കിയത്. അഞ്ജു തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും മകള്‍ ആരുഷ്മ എസ് എ ടി ആശുപത്രിയിലും ചികില്‍സയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിനും ജീവനൊടുക്കലിനും കാരണമെന്ന് പൊലീസ് പറഞ്ഞു.