വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പ്രതിക്ക് 18 വര്‍ഷം തടവും പിഴയും

Crime

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 18 വര്‍ഷം തടവും പിഴയും ശിക്ഷ. നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജ് കെ. വിദ്യാധരന്‍ ആണ് ശിക്ഷ വിധിച്ചത്. നെല്ലിമൂട് തേരിവിള പുത്തന്‍ വീട്ടില്‍ ബിജുവിനെയാണ് ശിക്ഷിച്ചത്.

2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ തട്ടി കൊണ്ടുപോയി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്.