ബ്ലാങ്കറ്റ് വിതരണം ചെയ്തു

Malappuram

മലപ്പുറം: ഐ.എസ്.എം കേരള, യു.എ.ഇ ഇസ്ലാഹി സെന്ററിന്റെയും ഡല്‍ഹി കെ.എം.സി.സിയുടെയും സഹകരണത്തോടെ നടത്തിയ ബ്ലാങ്കറ്റ് വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ലോക്‌സഭ എം.പി ഇ.ടി. മുഹമ്മദ് ബഷീര്‍ സാഹിബ് നിര്‍വഹിച്ചു.

പരിപാടിയുടെ ആദ്യ ഘട്ടത്തില്‍ ആയിരത്തോളം ബ്ലാങ്കറ്റുകളാണ് ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനിലെ കുഷ്ഠ രോഗികളെ പുനരധിവസിപ്പിച്ച ജയ് ഹിന്ദ് ലെപ്രസി കോളനിയിലും, നൂര്‍ ഇലാഹി മസ്ജിദ് പരിസരത്തും വിതരണം നിര്‍വഹിച്ചത്. ഐ.എസ്.എം പ്രവര്‍ത്തകരും ഡല്‍ഹി കെ.എം.സി.സി പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കാളികളായി.

ഷഹസാദ് അബ്ബാസി, ഡല്‍ഹി കെ. എം. സി. സി ജനറല്‍ സെക്രട്ടറി കെ. കെ മുഹമ്മദ് ഹലീം, സെക്രട്ടറി പി. അസ്ഹറുദ്ധീന്‍, ഐ.എസ്.എമ്മിന്റെ പ്രവര്‍ത്തകരായ അഡ്വ അബ്ദുള്ള നസീഹ്, സബീഹ് തിരൂരങ്ങാടി, മുഹമ്മദ് ഫഹീം, മുഹമ്മദ് അസ്ലഹ്, ഫദീന്‍ എന്നിവര്‍ പങ്കെടുത്തു.