മലപ്പുറം: ഗ്രീന്‍ ആര്‍മി ഫോര്‍ട്ടീന്‍ ഡിസ്ട്രിക്ക് വാര്‍ട്‌സ് കൂട്ടായ്മ നിര്‍മ്മിച്ച ബൈത്തുറഹ്മ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ട് മുറ്റത്ത് നടന്ന ചടങ്ങില്‍ കുടുംബത്തിന് കൈമാറി. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങളാണ് ബൈത്തുറഹ്മയുടെ താക്കോല്‍ കുടുംബത്തിനു നല്‍കിയത്. ഒന്‍പത് വര്‍ഷക്കാലമായി കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്നുള്ള മുസ്ലീം ലീഗിന്റെയും പോഷക ഘടകങ്ങളുടെയും ഭാരവാഹികളും പ്രവര്‍ത്തകരും ഒരുമിച്ച് മുന്നോട്ട് നയിക്കുന്ന ഈ കൂട്ടായ്മ ഈ കാലത്തിനുള്ളില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ലക്ഷക്കണക്കിന് രൂപയുടെ ധനസഹായങ്ങള്‍ നല്‍കി യിട്ടുണ്ട്. കൂട്ടായ്മയുടെ സ്വപ്ന പദ്ധതിയായിരുന്ന ബൈത്തുറഹ്മ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ പുവ്വം എന്ന പ്രദേശത്തുള്ള സഹോദരിക്കും കുടുംബത്തിനുമാണ് നല്‍കിയത്.
പ്രവാസ ലോകത്തില്‍ നിന്നുള്ള കൂട്ടായ്മ പ്രസിഡന്റ് സാജിര്‍ കണ്ണൂര്‍, ജനറല്‍ സെക്രട്ടറി അഷ്‌റഫ്, ട്രഷറര്‍ അഹമ്മദ് വേങ്ങര എന്നിവര്‍ ആശംസ നേര്‍ന്നു. മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം ടി പി എം ബഷീര്‍ സാഹിബ്, മലപ്പുറം ജില്ല പഞ്ചായത്ത് മെമ്പര്‍ ശ്രീദേവി പ്രാക്കുന്ന്, ജുസൈറ മല്‍സൂര്‍ (മമ്പുറം കൗണ്‍സിലര്‍), അഷ്‌റഫ് പുത്തൂര്‍, യൂസുഫ് വടകര, ജമീല കോഴിക്കോട്, ഷറീന ബേപ്പൂര്‍, കൗലത്ത് കണ്ണൂര്‍, വഹീദ റണ്ടത്താണി, കബീര്‍ പരപ്പനങ്ങാടി, റാഷിദ് വേങ്ങര, ലത്തീഫ് എടപ്പാള്‍, റാഫി വേങ്ങര, റൈഹാനത്ത് മഞ്ചേരി, മുസമ്മില്‍ തളിപ്പറമ്പ്, എം സി മുഹമ്മദ് മഞ്ചേരി, കരീം തളിപ്പറമ്പ്, ഉനെസ് മഞ്ചേരി എന്നിവര്‍ സംബന്ധിച്ചു.