ലെന പൊലീസ് വേഷത്തിലെത്തുന്ന ‘വനിത’; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി

Cinema

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക

കൊച്ചി: ലെനയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ റഹിം ഖാദര്‍ സംവിധാനം ചെയ്യുന്ന ‘വനിത’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. മൂവി മേക്കറിന്റെ ബാനറില്‍ ജബ്ബാര്‍ മരക്കാരാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ്. കോ പ്രൊഡ്യൂസര്‍ നിഷാദ് ഹംസ. പ്രൊഡക്ഷന്‍ ഡിസൈനര്‍ സമദ് ഉസ്മാന്‍. ടി മുഹമ്മദ് ഷമീര്‍ ക്യാമറ കൈകാര്യം ചെയ്യുമ്പോള്‍ മെന്‍ഡോസ് ആന്റണി എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ബിജിബാല്‍ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോഗ്രാഫ് എം ആര്‍ രാജകൃഷ്ണന്‍ നിര്‍വഹിക്കുന്നു.

വിപിന്‍ തൊടുപുഴ മേക്കപ്പും അബ്ബാസ് പാണാവള്ളി വസ്ത്രം അലങ്കാരവും വസ്ത്രാലങ്കാരവും മില്‍ട്ടണ്‍ തോമസ് ആര്‍ട്ടിന്റെയും ചുമതല വഹിക്കുന്നു. ലെനയെ കൂടാതെ സലിംകുമാര്‍ ശ്രീജിത്ത് രവി കലാഭവന്‍ നവാസ് നവാസ് വള്ളിക്കുന്ന് സീമ ജി നായര്‍ അഖില്‍ പ്രഭാകര്‍ തൊമ്മന്‍ മാങ്കുളം മിയ അഷറഫ് ശ്രീജിത്ത് സത്യരാജ് തുടങ്ങിയവര്‍ വേഷപകര്‍ച്ച നടത്തുന്ന ഈ ഈ ചിത്രത്തില്‍ ഡി ഐ മോക്ഷ പോസ്റ്റും കളറിസ്റ്റ് സജുമോന്‍ ആര്‍ ഡിയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷറഫ് കരുപ്പടന്നയും വി എഫ് എക്‌സ് ജിനീഷ് ശശിധരനും പ്രൊഡക്ഷന്‍ മാനേജര്‍ സജീവ് കൊമ്പനാടും ലൊക്കേഷന്‍ മാനേജര്‍ നിതീഷ് മുരളിയും സ്റ്റില്‍സ് ഫസല്‍ ആളൂരും ഡിസൈന്‍സ് രാഹുല്‍രാജും നിര്‍വഹിക്കുന്ന വനിത ജനുവരി 20ന് 72 ഫിലിം കമ്പനി കേരളത്തിലെ പ്രമുഖ തീയേറ്ററുകളില്‍ എത്തിക്കുന്നു. പി ആര്‍ ഒ എം കെ ഷെജിന്‍

Leave a Reply

Your email address will not be published. Required fields are marked *