മനുഷ്യനും പ്രകൃതിയും രണ്ടല്ല: ഡോ: എൻ. അനിൽകുമാർ

Wayanad

കല്പറ്റ: മനുഷ്യനും പ്രകൃതിയും രണ്ടല്ലെന്നും മനുഷ്യൻ പ്രകൃതിയുടെ അവിഭാജ്യഭാഗമാണെന്നും കേരള ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ:എൻ. അനിൽകുമാർ അഭിപ്രായപ്പെട്ടു. മനുഷ്യനടക്കമുള്ള ഒരോ ജീവിയും സസ്സ്യങ്ങളും വസ്തുക്കളും ഒരോ ആവാസ വ്യവസ്ഥായാണ്. പ്രപഞ്ചത്തിൻ്റെ നിലനിൽപ്പിന്ന് അവയെല്ലാം അനിവാര്യവുമാണ്. അതിനാൽ ജൈവവൈവിധ്യ പരിപാലനം അത്യന്താപേക്ഷിതവുമാണ്. പ്രദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖത്തിലുള്ള ബി എം സി കൾ ശാക്തികരിക്കപ്പെടണം. അടുത്ത അഞ്ചു വർഷത്തെ പ്രധാന ലക്ഷ്യം അതാണ്.

വയനാട്ടിലെ മികച്ച പരിസ്ഥിതി സൌഹൃദ വിദ്യാലയത്തിന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യൂം സെൻ്റർ ഫോർ ഇക്കോളജിയും ചേർന്ന് നൽകുന്ന നാലാമത് സുഗതകുമാരി പുരസ്കാരം ചെറുമാട് ജി എൽ .പി.സ്കൂളിന്ന് നൽകിക്കൊണ്ട് പ്രഭാഷണം നടത്തുകയായിരുന്നു ഡോ:അനിൽകുമാർ.

ചടങ്ങിൽ നെന്മേനി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു അനന്തൻ അധ്യക്ഷയായിരുന്നു.അഡ്വ. കെ. ചാത്തുക്കുട്ടി ഉദ്ഘാനം ചെയ്തു. സി.കെ. വിഷ്ണു ദാസ് മുഖ്യപ്രഭാഷണം നടത്തി വിരമിച്ച ഹെഡ് മാസ്റ്റർ ജെ.എ രാജുവിനെ ആദരിച്ചു. സി.വി ജോയി, കെ.വി.ശശി , എം. ആർ. ഗീത,സുജാത ഹരിദാസ് , ബിന്ദു മണികണ്ഠൻ, പത്മനാഭൻ, മംഗളൻ മാരാത്ത്, ബാൻബി കളരിക്കൽ, ബാബു മൈലമ്പാടി എൻ. ബാദുഷ , എം ഗംഗാധരൻ ,തോമസ്സ് അമ്പലവയൽ പ്രസംഗിച്ചു. സുഗതകുമാരിക്കവിതകളുടെ ആലാപനവും നടന്നു.