മുന്നൂവയസുള്ള കുട്ടി കിണറ്റില്‍ വീണ് മരിച്ചു

Thrissur

തൃശൂര്‍: മാന്ദാമംഗലത്ത് മൂന്ന് വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. മാന്ദാമംഗലം മയില്‍ക്കുറ്റിമുക്ക് സ്വദേശി അനീഷിന്റെ മകന്‍ ആദവ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം. ഈ സമയം കുട്ടിയുടെ പിതാവ് അനീഷും മാതാവ് അശ്വതിയും വീട്ടിലുണ്ടായിരുന്നില്ല.

അനീഷിന്റെ അമ്മയും സഹോദരിയുമാണ് കുട്ടിയെ നോക്കിയിരുന്നത്. ഇവരുടെ ശ്രദ്ധയില്‍ നിന്ന് മാറിയ സമയത്താണ് കുട്ടി ആള്‍ മറയില്ലാത്തകിണറ്റിലേക്ക് വീണത്. അനീഷിന്റെ സഹോദരിയുടെയും അമ്മയുടെയും നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.