തിരുവനന്തപുരം: കേന്ദ്രം വീണ്ടും മോദി ഭരിക്കുമെന്നുറപ്പിച്ച് സി പി എമ്മിന്റെ മുഖപത്രം. പാര്‍ട്ടി പത്രമായ ദേശാഭിമാനിയുടെ ഒന്നാം പേജില്‍ നല്‍കിയ വാര്‍ത്തയിലാണ് അടുത്ത ഭരണം മോദി തന്നെയാണെന്ന് പറയാതെ പറയുന്നത്.
മെയ് മാസത്തിലാണ് കേന്ദ്ര സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുന്നത്. പൊതു തെരഞ്ഞെടുപ്പും മെയ് മാസത്തില്‍ തന്നെ നടക്കും. ഇതിന് ശേഷം പുതിയ സര്‍ക്കാറായിരിക്കും കേന്ദ്രം ഭരിക്കുക. അങ്ങിനെ ഭരിക്കുന്ന സര്‍ക്കാറില്‍ മോദിയായിരിക്കും പ്രധാനമന്ത്രി എന്നാണ് ദേശാഭിമാനി ഉറപ്പിച്ചിരിക്കുന്നത്.
ഗവര്‍ണറായി തുടരാന്‍ നീക്കവുമായി ആരിഫ് മുഹമ്മദ് ഖാന്‍ എന്ന തലക്കെട്ടിലായിരുന്നു ഒന്നാം പേജ് വാര്‍ത്ത. അടുത്ത അഞ്ചുവര്‍ഷം കൂടെ ഗവര്‍ണറായി തുടരാന്‍ ആരിഫ് മുഹമ്മദ്ഖാന്‍ നീക്കം തുടങ്ങിയെന്നാണ് വാര്‍ത്ത പറയുന്നത്. അടുത്ത സെപ്തംബറിലാണ് ഗവര്‍ണറുടെ കാലാവധി കഴിയുന്നത്. ഈ മെയ് മാസത്തില്‍ മോദി സര്‍ക്കാറിന്റെ കാലാവധിയും കഴിയും. അടുത്ത സെപ്തംബറില്‍ കാലാവധി കഴിയുന്ന ഗവര്‍ണര്‍ക്ക് വീണ്ടും കാലാവധി നീട്ടി നല്‍കണമെങ്കില്‍ ബി ജെ പിക്ക് തുടര്‍ഭരണം കിട്ടണം. അത് ഈ വാര്‍ത്തയിലൂടെ സമ്മതിച്ചിരിക്കുകയാണ് സി പി എം.
നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കി ദേശാഭിമാനിയില്‍ ഒന്നാം പേജില്‍ വാര്‍ത്തയെന്ന് ജന്മഭൂമിയും വാര്‍ത്ത നല്‍കി.