ചായ നല്‍കാന്‍ വൈകിയതിന് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു

Crime

ലക്‌നൗ: ചായ നല്‍കാന്‍ വൈകിയതിന് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. കൂലിപ്പണിക്കാരനായ ധര്‍മവീര്‍ (52)ആണ് ഭാര്യ സുന്ദരിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഭോജ്പുര്‍ ഗ്രാമത്തിലാണ് സംഭവം.

ചായ ചോദിച്ചപ്പോള്‍ കുറച്ചുകഴിഞ്ഞ് നല്‍കാമെന്ന് ഭാര്യ പറഞ്ഞതില്‍ ഭര്‍ത്താവ് കുപിതനായി. തുടര്‍ന്ന് ഇയാള്‍ പിന്നിലൂടെ ചെന്ന് ഭാര്യയെ വെട്ടിവീഴ്ത്തുകയായിരുന്നു. വെട്ടേറ്റ് നിലത്തുവീണയുടനെ സുന്ദരി മരിച്ചുവെന്ന് പൊലീസ് പറഞ്ഞു.