സി ഐ ഇ ആർ അധ്യാപക പരിശീലന ക്യാമ്പ് നടത്തി

Kerala

കണ്ണൂർ : സി ഐ ഇ ആർ (കൗൺസിൽ ഫോർ ഇസ്ലാമിക് എഡ്യൂക്കേഷൻ & റിസർച്ച്) ജില്ലാ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ മദ്രസാ അധ്യാപക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. സി ഐ ഇ ആർ ജില്ലാ ചെയർമാൻ റമീസ് പാറാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ ജൗഹർ ചാലക്കര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുത്തിഷ് ശരീഫ് മൗലവി, കെ എൻ എം മർക്കസുദ്ദഅവ ജില്ലാ വൈസ് പ്രസിഡണ്ട് ആർ അബ്ദുൽ ഖാദർ സുല്ലമി, മുഹമ്മദ് മൗലവി എന്നിവർ പ്രസംഗിച്ചു.

ക്ലാസ്റൂം മാനേജ്മൻ്, എഡ്യുക്കേഷണൽ സൈക്കോളജി, ടീച്ചിംഗ് മെത്തഡോളജി എന്നീ വിഷയങ്ങളിൽ അഫ്‌താഷ് ചാലിയം, അസൈൻ സ്വലാഹി എന്നിവർ ക്ലാസെടുത്തു.