വിദ്യാഭ്യാസ രീതികൾ കാലോചിതമായി പരിഷ്കരിക്കണം: അഡ്വ. ഫാത്തിമ തഹ്‌ലിയ

Kozhikode

കോഴിക്കോട്: ലോകത്ത് എ.ഐ സാധ്യതകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ രീതികളിൽ പുതിയ സാങ്കേതിക വിദ്യകളെയടക്കം ഉൾക്കൊണ്ടുള്ള കാലോചിതമായ പരിഷ്കരണം അനിവാര്യമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.ഫാത്തിമ തഹ്‌ലിയ അഭിപ്രായപ്പെട്ടു. കേരള നദ്‌വത്തുൽ മുജാഹിദീൻ കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അധ്യാപക പരിശീലന കോഴ്‌സ് (ഡിപ്ലോമ ഇൻ മദ്‌റസ ടീച്ചർ എഡ്യുക്കേഷൻ) രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അവർ. കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി വളപ്പിൽ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.

ഡിപ്ലോമ ഇൻ മദ്റസ എഡ്യുക്കേഷൻ കോഴ്‌സിന്റെ ആദ്യ ബാച്ച് ഒക്‌ടോബറിൽ അവസാനിച്ചിരുന്നു. പുതിയ ബാച്ചിൽ സംസ്ഥാനത്ത് 25 കേന്ദ്രങ്ങളിലായി ആയിരത്തോളം പേർ പരിശീലനം നേടും. ചൈൽഡ് സൈക്കോളജി, ക്ലാസ് റൂം മാനേജ്മെന്റ്, ടീച്ചിംഗ് മേത്തഡോളജി, ഖുർആൻ അറബി ഭാഷ പരിശീലനം, ഐ. സി.ടി പരിശീലനം, കാലിഗ്രാഫി പരിശീലനം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ബ്രഹത്തായ പാഠ്യപദ്ധതിയാണ് കോഴ്‌സിന് വേണ്ടി രൂപകല്പന ചെയ്തിരിക്കുന്നത്. അബൂബക്കർ നന്മണ്ട, ഷമീം സ്വലാഹി മടവൂർ, അബ്ദുല്ലത്തീഫ് മാസ്റ്റർ കോവൂർ, അബ്ദുസ്സലാം മാസ്റ്റർ പുത്തൂർ, സി.എം സുബൈർ മദനി, ജമാൽ അത്തോളി, ആയിഷാബി നടുവട്ടം, സൗദ ഒളവണ്ണ, ഹന്ന ടീച്ചർ എന്നിവർ പ്രസംഗിച്ചു.