കൊച്ചി: വര്‍ഗീയതയും ഫാസിസവും നടപ്പാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ തോഴനായ ഗവര്‍ണര്‍ തല്‍സ്ഥാനം ഒഴിയണമെന്ന് രാഷ്ട്രീയ ജനതാദള്‍ ദേശീയ കൗണ്‍സില്‍ അംഗം ബിജു തേറാട്ടില്‍ ആവശ്യപ്പെട്ടു.
വര്‍ഗീയ ഫാസിസ ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം നടത്തുന്ന രാഷ്ട്രീയ ജനതാദള്‍ പാര്‍ട്ടിക്ക് ഇത് അംഗീകരിക്കാന്‍ ആവില്ല എന്നും രാജ്ഭവന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.