തിരുവനന്തപുരം: വെഞ്ഞാറമൂട് എം സി റോഡില്‍ നിന്നും ആലന്തറ ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് നെല്ലനാട് റോഡിന്റെ രണ്ട് സൈഡും പൂര്‍ണമായി ടാര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോഹ്യ കര്‍മ്മസമിതി സംസ്ഥാന പ്രസിഡണ്ട് മാന്നാനം സുരേഷ് പൊതുമരാമത്ത് മന്ത്രിക്ക് നവ കേരള സദസ്സിലൂടെ പരാതി നല്‍കി.
ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് ശ്രീ ഗോകുലം പാരാമെഡിക്കല്‍ കോളേജ് ഗോകുലം നഴ്‌സിങ് കോളേജ് മുസ്ലിം എന്‍ജിനീയറിങ് കോളേജ് എന്നിങ്ങനെ വളരെ തിരക്കേറിയ റോഡാണിത്. ആവശ്യത്തിന് വീതിയില്ലാത്തത് ഏറെ പ്രയാസത്തിനിടയാക്കുന്നുണ്ട്. റോഡിന്റെ ഇരുവശവും വീതി കൂട്ടി ടാര്‍ ചെയ്ത് ഒരുവശത്ത് വഴി വെള്ളം ഒഴുകി പോകുന്നതിനുള്ള ഓട നിര്‍മ്മിച്ച് യാത്ര സുഖമാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.