കല്പറ്റ: വയനാട് മുസ്ലിം യത്തീംഖാന ജനറല്‍ സെക്രട്ടറിയും സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പറും വയനാട് ജില്ലാ മുസ്ലിം ലീഗിന്റെ വൈസ് പ്രസിഡണ്ടുമായിരുന്നു ജമാല്‍ സാഹിബ് നിര്യാതനായി. ജമാല്‍ക്കയുടെ ജനാസ ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് മുട്ടില്‍ യത്തീംഖാനയില്‍ എത്തും. നാല് മണിവരെ ജനാസ കാണാന്‍ സൗകര്യമൊരുക്കും.
ജനാസ നിസ്‌കാരം 4 മണിക്ക് യതീംഖാനയില്‍ ഉണ്ടായിരിക്കും. ആറ് മണിക്ക് സുല്‍ത്താന്‍ ബത്തേരിയിലുള്ള ഡബ്ലിയു എം ഒ ഇംഗ്ലീഷ് സ്‌കൂളില്‍ ജനാസ പൊതുദര്‍ശനത്തിന് വെക്കും. 7.30 ന് സുല്‍ത്താന്‍ബത്തേരി വലിയ ജമാമസ്ജിദില്‍ മയ്യത്ത് നിസ്‌കാരത്തിനു ശേഷം ചുങ്കം മൈതാനിയില്‍ കബറടക്കം നടക്കും.