തിരുവനന്തപുരം: ഹരിതാലയം പദ്ധതിയുടെ മൂന്നാം വാര്‍ഷികം, ബോട്ടണി വകുപ്പിലെ പ്ലാന്റ് സയന്‍സ് ഫിനിഷിംഗ് സ്‌കൂള്‍, ഔഷധ സസ്യ നഴ്‌സറി, ബോണ്‍സായ് ഗാര്‍ഡന്‍ നിര്‍മ്മാണം, വിവിധ മുളയിനങ്ങളുടെ തോട്ടം, ജലസസ്യശേഖരം പദ്ധതികളുടെ ഉദ്ഘാടനവും സര്‍വ്വകലാശാല പരിസ്ഥിതിശാസ്ത്ര വകുപ്പ് വികസിപ്പിച്ച ‘ഫാം പിക്’ ഓര്‍ഗാനിക് കമ്പോസ്റ്റിന്റെ ആദ്യ വില്‍പന എന്നിവ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍ നിര്‍വ്വഹിച്ചു.
അഡ്വ. കെ.എച്ച്.ബാബുജാന്‍, ബി.പി.മുരളി, ഡോ.എസ്. നസീബ്, അഡ്വ. ബി.ബാലചന്ദ്രന്‍, അഡ്വ. എ. അജികുമാര്‍, ഡോ. ഗോപ്ചന്ദ്രന്‍ കെ.ജി, അഡ്വ. ജി. മുരളീധരന്‍, ഡോ. കെ.ബി. മനോജ്, പ്രൊഫ. കെ. ലളിത, ബിജുകുമാര്‍.ജി, അരുണ്‍കുമാര്‍. ആര്‍., ജയ്‌രാജ്.ജെ., എം.എസ്.അരുണ്‍കുമാര്‍, പി.രാജേന്ദ്രകുമാര്‍, സന്ദീപ് ലാല്‍ എസ്., ഡോ. കെ. എസ്. അനില്‍കുമാര്‍ (രജിസ്ട്രാര്‍), ഡോ. പി. എം. രാധാമണി (ക്യാമ്പസ് ഡയറക്ടര്‍), ഡോ. ഇ. എ. സിറില്‍, (എച്ച്.ഒ.ഡി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബോട്ടണി), ഡോ. പി. സജീവ്കുമാര്‍ (എക്‌സിക്യൂട്ടീവ് മെമ്പര്‍, സ്റ്റേറ്റ് മെഡിക്കല്‍ പ്ലാന്റ് ബോര്‍ഡ്) ഡോ. പ്രമോദ് കിരണ്‍, (ഹരിതാലയം പ്രോജക്ട്, ചീഫ് കോര്‍ഡിനേറ്റര്‍), ഡോ. ശാലോം ജ്ഞാന തങ്ക (പ്രൊഫസര്‍, പരിസ്ഥിതി ശാസ്ത്രവകുപ്പ്) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.