ലക്കിടി: ചുരം വികസനത്തെ തഴയുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ അഡ്വ. ടി സിദ്ദിഖ് എം എല്‍ എയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭ ധര്‍ണ്ണയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് കെ എസ് യു കല്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
ജില്ലാ സെക്രട്ടറി ഗൗതം ഗോകുല്‍ദാസ്, കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്റ് മുബാരിഷ് ആയ്യാര്‍, അര്‍ജുന്‍ മണിയങ്കോട്, ലിറ്റോ വൈത്തിരി, അഭിഷേക് തലപ്പുഴ, അസ്‌ലം, ജസീം മടക്കിമല, അഭയ് മാധവ്, അലന്‍, അനീസ് പടിഞ്ഞാറത്തറ, അനന്തപത്മനാഭന്‍, ഷംനാസ്, ജിപ്ത സി, മെര്‍ലിന്‍, റിംന ഷെറിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.