സാമൂഹ്യ പുനസൃഷ്ടിയിൽ പ്രധാന പങ്ക് വഹിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കണം: സി പി ചെറിയ മുഹമ്മദ്

Malappuram

റമീസ് പാറാൽ

കരിപ്പൂർ: സാമൂഹ്യ പുനസൃഷ്ടിയിൽ സുപ്രധാന പങ്ക് വഹിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം സി പി ചെറിയ മുഹമ്മദ് പറഞ്ഞു. മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സിവിൽ സർവ്വൻറ്സ് & ലോയേർസ് കോൺക്ലെയ്വ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

എല്ലാ മേഖലയിലും അരിക് വൽക്കരിച്ചതിൻ്റെ ഭാഗമാണ് ന്യൂനപക്ഷവിഭാഗത്തിൻ്റെ പിന്നാക്കാവസ്ഥ. നീതിന്യായ വ്യവസ്ഥ അങ്ങേയറ്റം ദുർഘടമായ സാഹചര്യത്തിൽ ന്യായവും നീതിയും നടപ്പിക്കാൻ വൈകുന്നത് തന്നെ നീതി നിഷേധമാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. സൈതലവി എഞ്ചിനിയർ അദ്ധ്യക്ഷത വഹിച്ചു.

നീതിന്യായം, നീതി നിർവ്വഹണം സാമൂഹിക പുരോഗതി എന്ന വിഷയത്തിലെ പാനൽ ഡിസ്കഷനിൽ സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. മുഹമ്മദ് ഡാനിഷ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സാബിഖ് മാഞ്ഞാലി, അഡ്വ. വി ടി അബ്ദുള്ള നസീഹ്, ഫയർ & റെസ്ക്യു സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂർ എം എ, മൊയ്തീൻ കോയ കക്കോട്ട് എന്നിവർ പങ്കെടുത്തു. തഹസിൽദാർ എൻ എൻ റാഫി മോഡറേറ്ററായിരുന്നു.

ഹാഫിദ് മുഹമ്മദ് ബിഹാഷ് പി ഖിറാഅത്ത് നടത്തി. സഹദ് കൊല്ലം, ഡാനിഷ് അരീക്കോട് എന്നിവർ പ്രസംഗിച്ചു.