കല്പറ്റ: ഭിന്നശേഷി സംവരണത്തിന്റെ മറവില്‍ മുസ്ലിം സമുദായത്തിന് ലഭ്യമായി കൊണ്ടിരുന്ന തൊഴില്‍ സംവരണാനുകൂല്യം കവര്‍ന്നെടുക്കുന്ന അശാസ്ത്രീയ ഉത്തരവ് പിന്‍വലിക്കണമെന്ന് മുസ്ലിം സര്‍വീസ് സൊസൈറ്റി (എം.എസ്.എസ്.) കല്പറ്റ യൂണിറ്റ് കണ്വന്ഷന് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ തൊഴില്‍ മേഖലയില്‍ ലാസ്റ്റ് ഗ്രേഡ് വിഭാഗത്തില്‍ 10 ശതമാനവും മറ്റുള്ളവയില്‍ 12 ശതമാനവുമാണ് സംവരണം നിലനില്‍ക്കുന്നത്. അര്‍ഹതപ്പെട്ട സംവരണം ഉറപ്പാക്കി തൊഴില്‍ നല്കാന് ഭരണകൂടത്തിനായിട്ടില്ല. അതിനിടയിലാണ് അര്‍ഹതപ്പെട്ടതില്‍ നിന്ന് 20 ശതമാനം പിന്‍വലിക്കുന്ന ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്. ഇതംഗീകരിക്കാനാവില്ലെന്നും ജനസംഖ്യാനുപാതിക സംവരണം ഉറപ്പാക്കണമെന്നും കണ്വന്ഷന് ആവശ്യപ്പെട്ടു.
എം.എസ്.എസ് ജില്ലാ പ്രസിഡണ്ട് യു എ അബ്ദുല്‍ മനാഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഷ്റഫ് പാറക്കണ്ടി, ജില്ലാ ട്രഷറര്‍ സി.കെ.അബ്ദുല്‍ അസീസ്, മുന്‍ ജില്ല പ്രസിഡന്റ് വി എ മജീദ്, റസാഖ് കല്പറ്റ, ജില്ലാ ജോ.സെക്രട്ടറി സലീം അറക്കല്‍, വനിതാ വിംഗ് പ്രസിഡന്റ് ഉമൈബ മൊയ്തീന് കുട്ടി, സെക്രട്ടറി കെ.ഇ. ആയിഷ ടീച്ചര്‍, ഖജാഞ്ചി ജസീത കല്ലങ്കോടന്‍, ഡോ എ . മനീഷ , അമീറ ദിയ , പി.പി.മുഹമ്മദ് പ്രസംഗിച്ചു. പ്രസിഡന്റ് ടി.സൂപ്പി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പോക്കു മുണ്ടോളി സ്വാഗതവും വി.ബദറുദ്ധീന്‍ നന്ദിയും പറഞ്ഞു.