കണ്ണൂര്‍: പന്തല്‍ പണിക്കെത്തിയ യുവാവ് മറയില്ലാത്ത ജലസംഭരണിയില്‍ വീണ് മരിച്ചു. പാനൂര്‍ പാറാട് നുഞ്ഞമ്പ്രം സജിന്‍ കുമാര്‍ (24) ആണി മരിച്ചത്. തലശ്ശേരി സ്റ്റേഡിയത്തിലെ മറയില്ലാത്ത ജലസംഭരണിയിലാണ് യുവാവ് വീണത്.
ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് അപകടം നടന്നത്. സ്റ്റേഡിയത്തില്‍ നടക്കുന്ന സ്പോര്‍ട്സ് പരിപാടിയുമായി ബന്ധപ്പെട്ട പന്തല്‍ പണിക്കെത്തിയതായിരുന്നു യുവാവ്. ജലസംഭരണിയുടെ മുകളില്‍ കയറി ലൈറ്റിംഗ് സംവിധാനത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് അബദ്ധത്തില്‍ ജലസംഭരണിയില്‍ വീഴുന്നത്.
ഏറെ നേരം കഴിഞ്ഞിട്ടും യുവാവിനെ കാണാതായതോടെ ഒപ്പമുണ്ടായിരുന്നവര്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.