കോഴിക്കോട്: തിരമാലകള്‍ക്കൊപ്പം കടലിന്റെ ഓളപ്പരപ്പില്‍ സഹസികത തീര്‍ത്ത് ബോഡി ബോര്‍ഡ് ഡെമോ. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിവലില്‍ വ്യാഴാഴ്ചയാണ് ബോഡിബോര്‍ഡ് ഡെമോ പ്രകടനം നടന്നത്.
ജെല്ലി ഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലെ സുധാകര്‍ ജന (ടുക്കു) യാണ് കാഴ്ചക്കാര്‍ക്കായി പ്രകടനം നടത്തിയത്.
തിരമാലകള്‍ക്ക് മുകളിലൂടെയുള്ള സീ കയാക്കിങ്ങും ആവേശമായി. അഞ്ച് പേരാണ് സീ കയാക്കിങ്ങില്‍ പങ്കെടുത്തത്. കയാക്കിങ് താരം അക്ഷയ് ഒന്നാം സ്ഥാനവും ആദര്‍ശ് രണ്ടാം സ്ഥാനവും ഷൈബിന്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് 5000 രൂപ, 3000 രൂപ, 2000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക ലഭിച്ചത്.