വിളംബര റാലി പ്രൗഢമായി

Wayanad

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക

കല്‍പ്പറ്റ: നാം ഇന്ത്യന്‍ ജനത എന്ന പ്രമേയത്തില്‍ നടക്കുന്ന എസ് എസ് എഫ് ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന എസ് എസ് എഫ് ജില്ലാ റാലിയുടെ വിളംബര ജാഥ കല്പറ്റയില്‍ പ്രൗഢമായി നടന്നു. എസ് എസ് എഫ് ദാറുല്‍ ഫലാഹ് ഇസ്ലാമിയ ദഅവ സെക്ടര്‍ സംഘടിപ്പിച്ച വിളംബര ജാഥയുടെ സമാപനം എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം അബി ഉക്കാശ നഈമി ഉദ്ഘാടനം ചെയ്തു.

ത്വാഹാ ബുജൈര്‍ സുറൈജി മുഖ്യപ്രഭാഷണം നടത്തി. ദാറുല്‍ ഫലാഹ് ദൗറത്തുല്‍ ഹദീസ്, ദഅവ കോളെജ്, വാദി റയ്യാന്‍ നോളജ് അക്കാദമി, ഇമാം ഷാഫിഇ ഖുര്‍ആന്‍ അക്കാദമി തുടങ്ങിയ ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു, ഫവാസ് കോട്ടനാട് സ്വാഗതവും ഹസീബ് തേറ്റമല നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *