കുടുംബ ജീര്‍ണ്ണതകളെ പ്രതിരോധിക്കാന്‍ സ്ത്രീകള്‍ മുന്നോട് വരണം: എം ജി എം സംഗമം

Kozhikode

ആരാമ്പ്രം: സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങളില്‍ സ്ത്രീകള്‍ തന്നെ പ്രതികളായി വരുന്നത് സ്ത്രീ സമൂഹം ഗൗരവത്തോടെ കാണണമെന്ന് എം.ജി.എം ആരാമ്പ്രം പുള്ളിക്കോത്ത് വെളിച്ചം നഗരിയില്‍ സംഘടിപ്പിച്ച കുടുംബ സദസ്സ് അഭിപ്രായപ്പെട്ടു. കുടുംബങ്ങളിലേക്ക് പതിയെ കടന്നുകയറുന്ന ജീര്‍ണ്ണതകളെ പ്രതിരോധിക്കാന്‍ സ്ത്രീകള്‍ തന്നെ ജാഗരൂകരാകണം. ഗ്രാമങ്ങളില്‍ പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ സാമൂഹിക സംഘടനകളുടെ കൂട്ടായ്മയില്‍ സ്ത്രീധന ജാഗ്രത സമിതികള്‍ രൂപീകരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.

കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച സംഗമം കെ.എന്‍.എം മണ്ഡലം പ്രസിഡണ്ട് പി. അസയില്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു. ഷക്കീല ആരാമ്പ്രം അധ്യക്ഷത വഹിച്ചു. മുഹ്‌സിന പത്തനാപുരം മുഖ്യപ്രഭാഷണം നടത്തി. വെളിച്ചം ഖുര്‍ആന്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ ആസ്യ കുന്ദമംഗലം ഉപഹാരം ഏറ്റുവാങ്ങി.ശുക്കൂര്‍ കോണിക്കല്‍ , വി.ഹംസ , സഫിയ കോണിക്കല്‍ ,ഫാത്തിമ കുന്ദമംഗലം, പി.പി. ആമിന , ഷിറിന്‍ പുള്ളിക്കോത്ത് , ഷാഹിന ഷരീഫ് പ്രസംഗിച്ചു.