കോഴിക്കോട് :മുജാഹിദ് സ്റ്റുഡൻ്റ്സ് മൂവ്മെൻ്റ് – സി. ഐ. ഇ . ആർ മദ്റസാ സർഗോൽസവം തിരുവണ്ണൂരിൽ ആരംഭിച്ചു. കിഡ്‌സ് , ചിൽഡ്രൻ , സബ്ജൂനിയർ , ജൂനിയർ , ടീൻസ് വിഭാഗങ്ങളിലായി അറുനൂറോളം സർഗപ്രതിഭകൾ സർഗോൽസവത്തിൽ മാറ്റുരക്കുന്നുണ്ട്. ഖുർആനിക വിജ്ഞാനീയം , മാപ്പിള കലകൾ , രചന പാടവം , ഫോട്ടോഗ്രാഫി , റീൽസ് മേക്കിംഗ് തുടങ്ങി 68 ഇനങ്ങളിൽ ആറ് വേദികളിലായാണ് മൽസരങ്ങൾ നടക്കുക . കോഴിക്കോട് കോർപ്പറേഷൻ ഡപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് സർഗോൽസവം ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം ചെയർമാൻ എം.ടി. അബ്ദുൽ ഗഫൂർ മദനി അധ്യക്ഷത വഹിച്ചു. എം. എസ്.എം ജില്ലാ പ്രസിഡണ്ട് സാജിദ് പൊക്കുന്ന് , കെ.എൻ. എം ജില്ല സെക്രട്ടറി ടി.പി. ഹുസൈൻ കോയ , ഐ എസ് എം ജില്ലാ സെക്രട്ടി നവാസ് അൻവാരി , എം.ജി. എം ജില്ല പ്രസിഡണ്ട് സഫൂറ തിരുവണ്ണൂർ ഇംദാദുദ്ധീൻ മസ്ജിദ് പ്രസിഡണ്ട് മുഹമ്മദ് കോയ തിരുവണ്ണൂർ , നജ ഫാത്തിമ, കുഞ്ഞിക്കോയ ഒളവണ്ണ , അസ്സു കല്ലായ് , അക്ബർ സാദിഖ് , അൻഷിദ് പാലത്ത് പ്രസംഗിച്ചു .
നാളെ (ജനുവരി 19 ഞായർ ) കിണാശ്ശേരി ഒലീവ് പബ്ലിക് സ്കൂളിൽ നടക്കുന്ന സ്റ്റേജ് ഇന മൽസരങ്ങളിൽ ജില്ല യിലെ 10 മണ്ഡലങ്ങളിൽ നിന്നുള്ള 450 ഓളം വിദ്യാർത്ഥിത്ഥികൾ പങ്കെടുക്കും . സമാപന സംഗമത്തിൽ അഹമ്മദ് ദേവർകോവിൽ എം.എൽ എ സമ്മാന വിതരണം നടത്തും . എം. എസ്. എം സംസ്ഥാന പ്രസിഡണ്ട് ജസിൻ നജീബ് മുഖ്യപ്രഭാഷണം നടത്തും