ഐ എസ് എം ലൈഫ് എക്സ്പോ സമാപിച്ചു

Malappuram

നിലമ്പൂർ: അരാജകവാദം തിരുത്തണം, ലഹരിയെ തുരത്തണം എന്ന പ്രമേയത്തിൽ ചന്തക്കുന്ന് ബസ്റ്റാൻ്റിൽ സംഘടിപ്പിച്ച ലൈഫ് എക്സ്പോ – ലഹരി വിരുദ്ധ എക്സിബിഷൻ സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി മെഡിക്കൽ സ്പെസിമനുകളുടെ സഹായത്തോടെ സംഘടിപ്പിച്ച എക്സിബിഷൻ നിരവധിയാളുകൾ സന്ദർശിച്ചു. എക്സിബിഷൻ്റെ വ്യാപകമായി സായാഹ്ന സദസ്സുകളും, വ്യാപകമാവുന്ന സിന്തറ്റിക്ക് ലഹരിയുടെ ഉപയോഗം തടയുന്നതിനായി ശക്തമായ നിയമ നിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് ഒപ്പ് ശേഖരണവും നടത്തി. ഐ എസ് എം സംസ്ഥാന സമിതിയുടെ നല്ല കേരളം പദ്ധതിയുടെ ഭാഗമായാണ് എക്സ്ബിഷൻ സംഘടിപ്പിക്കപ്പെട്ടത്. സമാപന സമ്മേളനം കെ എൻ എം മർകസുദ്ദഅവ ജില്ലാ ട്രഷറർ അബ്ദുൽ കരീം സുല്ലമി ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡൻ്റ് റിഹാസ് പുലാമന്തോൾ മുഖ്യ പ്രഭാഷണം നടത്തി. ഐ എസ് എം ജില്ലാ പ്രസിഡൻ്റ് ഫാസിൽ ആലുക്കൽ അധ്യക്ഷനായി. മുസ്ഫർ മമ്പാട്, ഇല്യാസ് മോങ്ങം , ഫസലുറഹ്മാൻ അകമ്പാടം, ഡോ. റിഷാദ്, യൂസുഫ് പൂക്കോട്ടുംപാടം, റഫീഖ് അമീൻ, ഷാമിൽ, ഫസ്ന അകമ്പാടം എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി