12 വയസുകാരിയെ അന്യസംസ്ഥാന തൊഴിലാളി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

Crime

മൂന്നാര്‍: അന്യസംസ്ഥാന തൊഴിലാളി 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പ്രതിയെ ഇനിയും പിടികൂടാനായില്ല. മൂന്നാര്‍ ചിട്ടിവാര എസ്‌റ്റേറ്റിലാണ് സംഭവം. പ്രതി ഝാര്‍ഖണ്ഡ് സ്വദേശി സെലനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വീട്ടില്‍ പെണ്‍കുട്ടി തനിച്ചായിരുന്ന സമയത്ത് ഝാര്‍ഖണ്ഡ് സ്വദേശിയായ പ്രതി അവിടെ എത്തി 12കാരിയെ കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പീഡനത്തിന് ഇരയായ വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കി.

തനിക്കെതിരെ പരാതി നല്‍കാന്‍ പോകുന്നു എന്ന വിവരം അറിഞ്ഞയുടന്‍ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പ്രതിക്കായി മൂന്നാര്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് സെലനെതിരെ പൊലീസ് കേസെടുത്തത്.