കോട്ടയം: അന്യസംസ്ഥാന തൊഴിലാളി സുരക്ഷ ജീവനക്കാരനെ തലക്കടിച്ച് കൊലപ്പെടുത്തി. കോട്ടയം പൂവന്‍തുരുത്തിലാണ് ഫാക്റ്ററിയിലേയ്ക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചത് തടഞ്ഞതിനെ തുടര്‍ന്ന് ഹെവിയ റബര്‍ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ളാക്കാട്ടൂര്‍ സ്വദേശി ജോസ് (55) നെ അസം സ്വദേശി അടിച്ചുകൊന്നത്. അസം സ്വദേശി മനോജ് ബറുവ (27)നെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇരുമ്പുവടികൊണ്ട് ജോസിന്റെ തലക്ക് അടിച്ചത്.
വ്യവസായ മേഖലയാണ് കോട്ടയത്തെ പൂവന്‍തുരുത്ത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന റബര്‍ ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട ജോസ്. ഇതേ മേഖലയിലെ മറ്റൊരു കമ്പനിയിലെ ജോലിക്കാരനാണ് അക്രമി.