സ്റ്റാര്‍ ഫിഷ് ഫാം ഉടമ സ്റ്റീഫന്‍സണ്‍ നിര്യാതനായി

Thiruvananthapuram

തിരുവനന്തപുരം: ധനുവച്ചപുരം റെയിവേ സ്‌റ്റേഷനു സമീപം എസ്.ജെ.നിവാസില്‍ (കൊറ്റാമം) എം.സ്റ്റീഫന്‍സണ്‍ (68) നിര്യാതനായി. 2021 ലെ കര്‍ഷക ദിനത്തില്‍ കൊല്ലയില്‍ പഞ്ചായത്തിലെ മികച്ച മാതൃക കര്‍ഷകനുള്ള പുരസ്‌കാരം, മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ നല്‍കി ആദരിച്ചിരുന്നു.

ശുദ്ധജല മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ശാസ്ത്രീയമായ നിരവധി പുതിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയും മീന്‍വിത്തുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിനും വിതരണം നടത്തുന്നതിനുമായി സ്റ്റാര്‍ ഫിഷ് ഫാം എന്ന സ്ഥാപനം നടത്തിവരികയുമാണ്.

മൂന്നു പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ വന്ന ശേഷമാണ് ശുദ്ധജല മത്സ്യ കൃഷിയില്‍ നൂറുമേനി വിജയം കൈവരിച്ചത്. വൃക്ക സംബന്ധമായ ചികിത്സയ്ക്കിടെ ഹൃദയാഘാതത്താലാണ് മരണം സംഭവിച്ചത്.

ഭാര്യ: ജയലത. എസ് (റിട്ട. ഹെഡ്മിസ്ട്രസ്സ് ) മക്കള്‍: സോജി. എസ്.ജെ ( KSFE കൊടകര,തൃശൂര്‍), സോളി. എസ്.ജെ., സോനു. എസ്.ജെ. മരുമക്കള്‍: ലിജിന്‍.എസ്. (ആരോഗ്യവകുപ്പ്, നെടുമ്പാശ്ശേരി), അലക്‌സ് മോഹന്‍. എം (സിവില്‍ പോലീസ് ഓഫീസര്‍, തിരുവനന്തപുരം). അടക്ക ശുശ്രൂഷ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് സ്വവസതിയില്‍ നടക്കും.