കോട്ടയം: മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായ്ക്ക് കോട്ടയം ജില്ലയുടെ ആദരവുമായി ജില്ലാപ്പഞ്ചായത്ത് ഭരണസമിതി ബിഷപ്‌സ് ഹൗസിലെത്തി പിതാവിന് ആശംസകള്‍ അര്‍പ്പിച്ചു.
കോട്ടയം ജില്ലാ ഭരണകൂടത്തിനു വേണ്ടി ജില്ലാ പഞ്ചായത്തു പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ജനപ്രതിനിധികള്‍ പിതാവിനെ നേരില്‍ കണ്ട് തങ്ങളുടെ സ്‌നേഹവും പിന്തുണയും ജൂബിലി ആശംസകളും അറിയിച്ചത്.

ആത്മീയ നേതൃത്വത്തിനുമപ്പുറം സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിദ്ധ്യമായി നിലകൊള്ളുന്ന അഭിവന്ദ്യ മൂലക്കാട്ടു പിതാവിനെ ജില്ലാപഞ്ചായത് പ്രസിഡന്റ് കെ.വി ബിന്ദു ഉപഹാരം നല്‍കി ആദരിച്ചു. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പണ്ഡിതശ്രേഷ്ഠനായ പിതാവിന് ദീര്‍ഘായുസു നേരുന്നതായി ഗഢ ബിന്ദു പറഞ്ഞു.
ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് നിര്‍മല ജിമ്മി ചന്ദ്രന്‍ കുന്നേല്‍, ക്ഷേമകാരി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി എം മാത്യു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസ് പുത്തന്‍ കാല, ശ്രീമതി ഹൈമി ബോബി, പി ആര്‍ അനുപമ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ജില്ലാ ഭരണകൂടം തന്നോട്ടു കാണിക്കുന്ന സ്‌നേഹാദരവുകള്‍ക്ക് പിതാവ് നന്ദി പറഞ്ഞു. കൃതജ്ഞതാ സൂചകമായി അഭിവന്ദ്യ പിതാവ് അതിഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
ജില്ലാ പഞ്ചായത്തു ഭരണ സമിതി ജനുവരി 3 ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് കോട്ടയത്തെ ബിഷപ്‌സ് ഹൗസിലെത്തി സ്‌നേഹോപഹാരങ്ങള്‍ സമര്‍പ്പിച്ചത്. മുന്‍ ജില്ലാ പഞ്ചായത്തംഗം ഡോ. ബിജു കൈപ്പാറേടന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.