സാമുദായിക സൗഹാർദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം- ഐ.എസ്.എം

Kozhikode

കോഴിക്കോട്: രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി വിവിധ സമുദായങ്ങൾ തമ്മിലുള്ള സൗഹാർദാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ മതേതര സമൂഹം ജാഗ്രത പാലിക്കണമെന്ന് ഐ.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടേറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. ഐ.എസ്.എം സംസ്ഥാന സമ്മേളനത്തിന്റെ തുടർച്ചയായി മണ്ഡലം തലങ്ങളിൽ ‘പോസ്റ്റ് കോൺ’ സംഗമങ്ങൾ നടത്താൻ തീരുമാനിച്ചു. ഐ.എസ്.എം ജില്ലാ പ്രസിഡണ്ട് ജുനൈദ് സലഫി അധ്യക്ഷത വഹിച്ചു. ഹാഫിസ് റഹ്‌മാൻ, അഫ്‌സൽ പട്ടേൽത്താഴം, അഹ്മദ് റഊഫ്, ശജീർഖാൻ, അബ്ദുൽ ഷാഹിം പെരുമണ്ണ, ഷിയാസ് മാസ്റ്റർ, അബ്‍ദുഖാദർ നരിക്കുനി, ജുനൈസ് സലഫി, അസ്‌ലം എം.ജി നഗർ എന്നിവർ സംസാരിച്ചു.