കല്‍പ്പറ്റ : മുസ്ലിം സര്‍വ്വീസ് സൊസൈറ്റി (എം.എസ്.എസ്.) സംസ്ഥാന ദ്വിദിന ലീഡര്‍ഷിപ്പ് ക്യാമ്പിന് സുല്‍ത്താന്‍ ബത്തേരിയില്‍ മാര്‍ച്ച് ആറിന് ബുധനാഴ്ച തുടങ്ങും. കൊളഗപ്പാറ ക്രസന്റ് ഫാമിലി റിസോര്‍ട്ടില്‍ നടക്കുന്ന ക്യാമ്പ് അഡ്വ:ടി.സിദ്ധിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മലബാര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ അഡ്വ:പി.ചാത്തുക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. എം.എസ്.എസ് വൈസ് പ്രസിഡണ്ട് പൊയിലൂര്‍ വി.പി.അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എഞ്ചി:പി.മമ്മത്‌കോയ സ്വാഗതം പറയും.
രാമക്ഷേത്രാനന്തര ഇന്ത്യ വിഷയാവതരണം ഡോ:അഹമ്മദ് കബീര്‍ ബാഖവിയും എം.എസ്.എസ്. സംഘടന-സംഘാടനം എം.എസ്.എസ് മുന്‍ ജനറല്‍ സെക്രട്ടറി പി.ടി.മൊയ്തീന്‍കുട്ടിയും അവതരിപ്പിക്കും. സാമൂഹ്യ നവോത്ഥാനത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യകത സാഫി കോളേജ് ഓഫ് എഡ്യുക്കേഷന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ:ഇ.പി.ഇമ്പിച്ചിക്കോയ, ന്യൂനപക്ഷ അവകാശങ്ങളും എം.എസ്.എസ്. പ്രവര്‍ത്തകരും തരുവണ എം.എസ്.എസ്. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് സെക്രട്ടറി പി.പി.മുഹമ്മദും വിഷയാവതരണം നടത്തും.
സമര്‍പ്പിത ജീവിതം ഡോ:കെ.ജമാലുദ്ദീന്‍ ഫാറൂഖിയും നല്ല വൃക്തി, നല്ല സമൂഹം റാഷിദ് ഗസ്സാലിയും പ്രഭാഷണം നടത്തും.
വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് തരുവണ എം.എസ്.എസ്.കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് പ്രഥമ ബ്ലോക്കിന്റെ ഉദ്ഘാടനം എം.എസ്.എസ്- പൊയിലൂര്‍ എഡ്യുക്കേഷന്‍ കോംപ്ലക്‌സ് ചെയര്‍മാന്‍ സി.പി.കുഞ്ഞിമൂഹമ്മദിന്റെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് ഡോ:പി.ഉണ്ണീന്‍ നിര്‍വ്വഹിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എഞ്ചി:പി.മമ്മത്‌കോയ അറിയിച്ചു.