മംഗളൂരു: പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സുള്ള്യ പടുവന്നൂരില്‍ കണ്ണഡ്ക സ്വദേശി ചന്ദ്രശേഖര്‍ ഗൗഡയുടെ മകള്‍ ദീക്ഷയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ദീക്ഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദീക്ഷ പുത്തൂരിലെ സ്വകാര്യ കോളജിലെ ഒന്നാം പി യു സി വിദ്യാര്‍ഥിനിയാണ്. മാതാപിതാക്കള്‍ ജോലിക്കായി പോയ സമയത്താണ് ദീക്ഷ ജീവനൊടുക്കിയതെന്ന് പുത്തൂര്‍ പൊലീസ് പറഞ്ഞു. ആത്മഹത്യയുടെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.