മോഷണത്തിനിടെ വയോധികയെ കഴുത്തറുത്ത് കൊന്ന യുവതിയും യുവാവും പിടിയില്‍

Crime

ഇടുക്കി: മോഷണത്തിനായി വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവതിയും യുവാവും പിടിയില്‍. അടിമാലിയില്‍ വയോധികയായ ഫാത്തിമ കാസിമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് പിടിയിലായത്. പാലക്കാട് നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. കൊല്ലം കിളിമാനൂര്‍ സ്വദേശികളായ അലക്‌സ് കെ ജെ, കവിത എന്നിവരാണ് പ്രതികള്‍. സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്

മോഷണശ്രമത്തിനിടെ നടന്ന കൊലപാതകം എന്നാണ് പൊലീസിന്റെ നിഗമനം. ഫാത്തിമയുടെ സ്വര്‍ണ്ണമാല നഷ്ടമായിട്ടുണ്ട്. വീട് വാടകയ്ക്ക് ചോദിച്ചെത്തിയാണ് കൊലപാതകം നടത്തിയത് എന്നാണ് സംശയം.