ഭൂതത്താന്‍ കോളനിയുടെ പൂജ കഴിഞ്ഞു

Cinema

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക

കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ എം ആര്‍ അജയന്‍ (അജയന്‍ ഓച്ചന്തുരുത്ത്) തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഭൂതത്താന്‍ കോളനി എന്ന സിനിമയുടെ പൂജയും സ്വിച്ചോണും വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ നടന്നു. അജയന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഭൂതത്താന്‍ കോളനി.

അട്ടപ്പാടിയിലെ വന മേഖലയില്‍ ചിത്രീകരിക്കുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തില്‍ ഹേമന്ത് മേനോന്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശിവ ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഭൂതത്താന്‍ കോളനിയുടെ ചിത്രീകരണം ജനുവരി 15ന് ആരംഭിക്കും. ഛായാഗ്രഹണം എം ഡി സുകുമാരന്‍ നിര്‍വഹിക്കുന്നു. സുബിന്‍ സുകുമാരനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

Leave a Reply

Your email address will not be published. Required fields are marked *