വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക
മാനന്തവാടി: എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി യുടെ ഭാഗമായി നമ്മള്‍ ഇന്ത്യന്‍ ജനത എന്ന പ്രമേയത്തില്‍ ഗോള്‍ഡന്‍ ഫിഫ്റ്റി വായനാട് ജില്ലാ റാലി 29ന് വ്യാഴാഴ്ച മാനന്തവാടിയില്‍ നടക്കും. 5 ഡിവിഷനുകളില്‍ നിന്നായി രണ്ടായിരത്തിലധികം വിദ്യാര്‍ഥികള്‍ റാലിയില്‍ പങ്കെടുക്കും. പ്രത്യേക യൂണിഫോമിലായി വിവിധ വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ജില്ലാറാലിയില്‍ പ്രധാന വിഭാഗം യൂനിറ്റുകളില്‍ നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ഐന്‍ടീം അംഗങ്ങളാണ്. ഒരു സെക്ടറില്‍ 51 അംഗങ്ങളുള്ള സംഘമായാണ് ഐന്‍ടീം റാലിയില്‍ അണിനിരക്കുക. മാനന്തവാടി താഴെയങ്ങാടി പള്ളി പരിസരത്തു നിന്ന് ആരംഭിച്ച് നഗരം ചുറ്റി ഗാന്ധി പാര്‍ക്കില്‍ സമാപിക്കും.
വൈകിട്ട് അഞ്ചിന് സമാപന പൊതുസമ്മേളനത്തില്‍ എസ് എസ് എഫ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം സി കെ റാഷിദ് ബുഖാരി മുഖ്യ പ്രഭാഷണം നടത്തും. പുതിയ ജില്ലാ ഭാരവാഹികളെ സമ്മേളനത്തില്‍ പ്രഖ്യാപിക്കും. പി ഹസന്‍ മുസ്ലിയാര്‍, കെ ഒ അഹമ്മദ് കുട്ടി ബാഖവി, എസ് ശറഫുദ്ദീന്‍, കെ കെ മുഹമ്മദലി ഫൈസി, മുഹമ്മദലി സഖാഫി പുറ്റാട്, ഹംസ അഹ്‌സനി ഓടപ്പള്ളം, എസ് അബ്ദുള്ള നൗഷാദ് കണ്ണോത്ത്മല, മജീദ് മാസ്റ്റര്‍ തലപ്പുഴ, ഹാരിസ് ഇര്‍ഫാനി കുന്നളം, കെ അബ്ദുസലാം ഫൈസിതലപ്പുഴ,ജമാലുദ്ദീന്‍ സഅദി, ഉസ്മാന്‍ മുസ്ലിയാര്‍ കുണ്ടാല, സലാം മുസ്ലിയാര്‍ താഞ്ഞിലോട്, ഡോ. ഇര്‍ഷാദ്, ഷമീര്‍ ബാക്കവി, ഫള്‌ലുല്‍ ആബിദ്, ജസീല്‍ പരിയാരം,ത്വാഹിര്‍ നാലാംമൈല്‍ മുഹമ്മദ് സഈദ് ഷാമില്‍ ഇര്‍ഫാനി, നൗഫല്‍ പിലാക്കാവ് സംബന്ധിക്കും.
2023 ഏപ്രില്‍ 29ന് കണ്ണൂരില്‍ നടക്കുന്ന ഗോള്‍ഡന്‍ ഫിഫ്റ്റി കേരള വിദ്യാര്‍ത്ഥി സമ്മേളനത്തിന്റെ അനുബന്ധമായി നടക്കുന്ന വ്യത്യസ്ത പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജില്ലാ റാലി നടക്കുന്നത്. ജില്ലാ റാലിയുടെ മുന്നോടിയായി സെക്ടര്‍ ഭാരവാഹി പ്രകടനം, റാന്തല്‍ പ്രകടനം, ഐന്‍ ടീം സംഗമം, മൂന്നാള്‍ പ്രകടനം, ദഅവ സെക്ടര്‍ വിളംബര റാലി തുടങ്ങിയ വിത്യസ്മായ പരിപാടികള്‍ ഇതിനകം നടന്ന് കഴിഞ്ഞു.