കൊടുവള്ളി: പരപ്പന്‍ പൊയില്‍ രാരോത്ത് ജി യു പി സ്‌കൂള്‍ശതോല്‍സവത്തിന്റെ മുന്നോടിയായി 1993-94 വര്‍ഷത്തില്‍ ഏഴാം ക്ലാസില്‍ പഠിച്ച വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും ഒത്ത് ചേരല്‍ സംഗമം ‘ഒരു വട്ടം കൂടി’ നടന്നു.
പൂര്‍വ വിദ്യാര്‍ഥിയും ഗാനരചയിതാവുമായ ബാപ്പു വാവാട് ഉദ്ഘാടനം ചെയ്തു. പൂര്‍വ അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. കലാ സാമൂഹിക സാംസ്‌കാരികമേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച അഷ്‌റഫ് വാവാട്, പൂര്‍വ വിദ്യാര്‍ഥികളിലെ സംരംഭകന്‍ കെ സി ജാബിര്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.
ബാപ്പു വാവാടിന് പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയുടെ ഉപഹാരം പ്രവാസി പ്രതിനിധികെ സി ഷമീര്‍ സമ്മാനിച്ചു. കൂട്ടായ്മ രക്ഷാധികാരി അഷ്‌റഫ് വാവാട് അധ്യക്ഷത വഹിച്ചു. അകാലത്തില്‍ മരിച്ച അധ്യാപകരുടേയും സഹപാഠികളുടയുംഅനുസ്മരണവും നടന്നു.
കെ പി അശോകന്‍ സ്‌കൂള്‍ പദ്ധതികള്‍ വിശദീകരിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍മാനും പി ടി എ പ്രസിഡന്റുമായ എം ടി അയ്യുബ് ഖാന്‍, എം പി ടി എ പ്രസിഡന്റ് പി കെ റംല, യു പി വിഭാഗം മുന്‍ പ്രധാനാധ്യാപകന്‍ വി ടി അബ്ദുറഹിമാന്‍, ഹൈസ്‌ക്കൂള്‍ വിഭാഗം പ്രഥമ പ്രധാന അധ്യാപകന്‍ പി ശ്രീനിവാസന്‍, അധ്യാപകരായ വി കെ രത്‌നമ്മ, പി.കെ. കുഞ്ഞിമൂസ്സ, വേണു താമരശ്ശേരി, പി.ടി. മീനാക്ഷി, ടി.പി. മാളു, ജമീല, ഏലിക്കുട്ടി, മമ്മു, മമ്മുണ്ണി, എം.പി.അബൂബക്കര്‍ സംസാരിച്ചു. കെ.സി. ഷമീര്‍ സ്വാഗതവും രഞ്ജിത്ത് കതിരോട് നന്ദിയും പറഞ്ഞു.