ഭാര്യയുടെ സഹോദരിയെ സ്വന്തമാക്കാന്‍ ഭാര്യയെയും മകളെയും അടിച്ചുകൊന്നു

Crime

ലളിത്പൂര്‍: ഭാര്യയുടെ സഹോദരിയെ സ്വന്തമാക്കാന്‍ ഭാര്യയെയും മകളെയും അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ലളിത്പൂരിലെ ചന്ദമാരി ഗ്രാമത്തിലാണ് യുവാവ് ക്രിക്കറ്റ് ബാറ്റുകൊണ്ട് ഭാര്യയേയും മകളേയും അടിച്ചുകൊന്നത്. മൃതദേഹങ്ങള്‍ വീടിനരികില്‍ നിന്ന് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രതി നീരജ് കുഷ്വാഹയെ പൊലീസ് പിടികൂടി.

കൊലനടത്തിയ ശേഷം വ്യാജ മോഷണ കഥ പറഞ്ഞ് ഇയാള്‍ പൊലീസിനെ തെറ്റിധരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. മുഖംമൂടിധാരികളായ ആറുപേര്‍ പുലര്‍ച്ചെ ഒന്നരയോടെ വീട്ടില്‍ അതിക്രമിച്ച് കയറി തന്റെ ഭാര്യയെയും മകളെയും കൊന്നുവെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്. തന്റെ വായില്‍ തുണി തിരുകിയ ശേഷം മോഷണ സംഘം പണവും ആഭരണങ്ങളുമായി കടന്നു കളഞ്ഞതായും നീരജ് പൊലീസിനോട് പറഞ്ഞു. വ്യാജ പരിക്കുകളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മൊഴിയില്‍ വൈരുധ്യം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.