പാലാ: പൊതുപ്രവര്‍ത്തനജീവിതത്തില്‍ നിര്‍ഭയത്വം എളുപ്പമല്ലെന്ന് ജന പ്രതിനിധിയായ ചുരുങ്ങിയ കാലം കൊണ്ട് തനിയ്ക്ക് മനസ്സിലായെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍ എ പറഞ്ഞു. പി.ടി തോമസ് ഫൗണ്ടേഷന്‍ ഏര്‍പ്പെ ടുത്തിയ ഏറ്റവും മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് പാലായില്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയില്‍ ഭരണകക്ഷിക്കെതിരെ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ നിങ്ങളെ ഞങ്ങള്‍ ടാര്‍ജറ്റ് ചെയ്യുമെന്ന് ഒരു മന്ത്രി തന്നെ ഭീഷണി സ്വരത്തില്‍ സംസാരിച്ചെന്ന് കുഴല്‍നാടന്‍ പറഞ്ഞു. പി ടി തോമസിന്റെ വിയോഗത്തിന് ശേഷമാണ് പി ടി യുടെ വലുപ്പം കോണ്‍ഗ്രസ്സിന് പോലും മനസ്സിലായതെന്നും കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു. മൂവാറ്റുപുഴയില്‍ നിന്ന് ജയിച്ച് അസംബ്ലിയില്‍ എത്തിയ തനിക്ക് പി ടി തന്ന ഉപദേശം എല്ലാ ദിവസവും മുഴുവന്‍ നേരവും അസംബ്ലിയില്‍ കാണണമെന്നും അലസതയും മടിയും പാടില്ല എന്നതുമായിരുന്നു. ആ ഉപദേശം ഒരു കുഞ്ഞനുജനെപ്പോലെ താന്‍ ഇപ്പോഴും പിന്തുടരുന്നു.
വ്യത്യസ്തനായ വിദ്യാര്‍ത്ഥി വ്യത്യസ്ത ശൈലി, വ്യത്യസ്ത പാര്‍ല മെന്ററി പ്രവര്‍ത്തനം, വ്യത്യസ്ത പാര്‍ട്ടി പ്രവര്‍ത്തനം, പരന്ന വായന എന്നിവ യായിരുന്ന പി ടി തോമസിനെ മറ്റ് പൊതുപ്രവര്‍ത്തകരില്‍ നിന്ന് വേറിട്ട് നിറു ത്തിയിരുന്നത്. പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സ്‌നേഹിതനായിരുന്നു പി ടി. വിവാഹ ജീവിതം തെരഞ്ഞെടുത്തതില്‍ പോലും സാഹസികത കാട്ടി എന്ന് അനുസ്മരണ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച ഡോ.സിറിയക് തോമസ് അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ഉമാ തോമസ് എം.എല്‍.എ മാത്യു കുഴല്‍നാടന് അവാര്‍ഡ് സമ്മാനിച്ചു. ഫാ.ജോണി എടക്കര, നാട്ടകം സുരേഷ്, ഡിജോ കാപ്പന്‍, ബിജു പുന്നത്താനം, അഡ്വ.എ.എസ് തോമസ്,ജോമോന്‍ തോമസ് ജോമോന്‍ ഓടയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.