കൊല്ലം: കേരള റിയല്‍ എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ പതിമൂന്നാമത് സംസ്ഥാന പ്രതിനിധി സമ്മേളനം കൊല്ലത്ത് നടന്നു. കൊല്ലം പട്ടത്താനം കൊച്ചമ്മനട ആഡിറ്റോറിയത്തില്‍ നടന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍സലാം എം.കെ ഉദ്ഘാടനം ചെയ്തു. കേരള റിയല്‍ എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ എന്ന അംഗീകൃത സംഘടനയുടെ പേരുപയോഗിച്ച് വ്യാജ കമ്മിറ്റികള്‍ നിര്‍മ്മിക്കുന്ന ആളുകള്‍ക്കെതിരെ അംഗങ്ങളും പൊതുജനങ്ങളും ജാഗരൂകരാകണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഇത്തരം ആളുകള്‍ക്കെതിരെ കോടതി മുഖാന്തരം നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഇത്തരക്കാരുടെ പൊയ്മുഖങ്ങള്‍ വലിച്ചുകീറപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.


സംസ്ഥാന പ്രസിഡന്റ് അജി രാമസ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.ആര്‍.ഡബ്ലിയു.യു കൊല്ലം ജില്ലാ പ്രസിഡന്റ് മോഹനന്‍ പിള്ള സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ടോണി തോമസ്, സജിത ബീവി, സോമനാഥ് ആര്‍, ജോയിന്‍ സെക്രട്ടറിമാരായ രാജേഷ് ആര്‍, ഡാനിഷ് എസ്, പുഷ്പലത സി, കൊല്ലം ജില്ലാ സെക്രട്ടറി അനസ്.എസ്, രാജേഷ്.ആര്‍, ഷാജു.എസ്, പങ്കജാക്ഷന്‍, താഹ.എ തുടങ്ങിയവര്‍ ചടങ്ങിന് ആശംസ അര്‍പ്പിച്ച് സംസാരിച്ചു. കെ.ആര്‍.ഡബ്ലിയു.യു ജനറല്‍ സെക്രട്ടറി എം കെ അബ്ദുല്‍സലാം സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2023 വര്‍ഷത്തെ വരവ് ചിലവ് കണക്ക് സംസ്ഥാന ട്രഷറര്‍ കൃഷ്ണന്‍ ടി പി അവതരിപ്പിച്ചു. സുബ്രഹ്മണ്യന്‍.ആര്‍ നന്ദി പ്രകാശിപ്പിച്ചു.
കെ.ആര്‍.ഡബ്ലിയു.യുവിന് പുതിയ നേതൃത്വം
കേരള റിയല്‍ എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന നേതൃയോഗം പ്രതിനിധി സമ്മേളനത്തിനോട് അനുബന്ധിച്ചു കൊല്ലത്ത് നടന്നു. സംസ്ഥാന പ്രസിഡന്റായി അജി രാമസ്വാമിയേയും ജനറല്‍ സെക്രട്ടറിയായി എംകെ അബ്ദുല്‍ സലാമിനെയും നേതൃയോഗം തെരഞ്ഞെടുത്തു. ടോണി തോമസ് സജിത ബീവി സോമനാഥ്.ആര്‍ തുടങ്ങിയവരെ വൈസ് പ്രസിഡന്റ് മാരായും രാജേഷ്.ആര്‍ ഡാനിഷ്.എസ് പുഷ്പലത.സി എന്നിവരെ ജോയിന്‍ സെക്രട്ടറിമാരായും ഉള്‍പ്പെടുത്തി അവതരിപ്പിച്ച പാനല്‍ അംഗങ്ങള്‍ കയ്യടിച്ചു പാസാക്കി. സംസ്ഥാന ട്രഷററായി കൃഷ്ണന്‍ ടി പി തുടരും. നിലവില്‍ ഉണ്ടായിരുന്ന കമ്മിറ്റി കാലാവധി പൂര്‍ത്തീകരിച്ച സാഹചര്യത്തിലാണ് പുതിയ നേതൃത്വം നിലവില്‍ വന്നത്.
കെ.ആര്‍.ഡബ്ലിയു.യു കൊല്ലം ജില്ലാ കമ്മിറ്റി പുനര്‍ സംഘടിപ്പിച്ചു
കേരള റിയല്‍ എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ കൊല്ലം ജില്ലാ കമ്മിറ്റി പുനര്‍ സംഘടിപ്പിച്ചു. കൊല്ലം ജില്ലാ പ്രസിഡന്റായി മോഹനന്‍ പിള്ളയും സെക്രട്ടറിയായി അനസ്.എസ് എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ഷഫീര്‍.എസ് ഹുസൈന്‍.ആര്‍ അബ്ദുല്‍ സമദ്.എ തുടങ്ങിയവരെയും ജോയിന്‍ സെക്രട്ടറിമാരായി ഷിബു.ജി, ശരത് ചന്ദ്രന്‍ ടി.കെ, അമുതലാല്‍ എന്നിവരെയും ജില്ലാ ട്രഷററായി സുബ്രഹ്മണ്യന്‍.ആര്‍നെയും കൊല്ലത്ത് നടന്ന പതിമൂന്നാമത് പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് നടന്ന നേതൃയോഗത്തില്‍ തിരഞ്ഞെടുക്കുകയായിരുന്നു.