കൊല്ലം : ഡിജിറ്റല്‍ സുരക്ഷയുടെ അനിവാര്യത ബോധ്യപ്പെടുത്താന്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന കേരള ഹാക്ക് റണ്‍ കൊല്ലം ജില്ലാ പര്യടന ഭാഗമായി എത്തിച്ചേര്‍ന്ന യാത്രയുടെ ഉദ്ഘാടനം പാരിപ്പള്ളി യു കെ എഫ് എന്‍ജിനീയറിങ് കോളേജില്‍ നടന്നു. സംസ്ഥാന ക്രൈംബ്രാഞ്ച് പോലീസ് ഇന്‍സ്പെക്ടര്‍ എം ടി. ഉമറുല്‍ ഫാറൂഖ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഇ. ഗോപാലകൃഷ്ണ ശര്‍മ്മ അധ്യക്ഷത വഹിച്ചു. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. സൈബര്‍ സെക്യൂരിറ്റിയിലും എത്തിക്കല്‍ ഹാക്കിങ്ങിലും അറിയപ്പെട്ട സൈബര്‍ സെക്യൂരിറ്റി കമ്പനി ടെക് ബൈ ഹാര്‍ട്ടിന്‍റെ നേതൃത്വത്തിലാണ് ഡിജിറ്റല്‍ സുരക്ഷാ യാത്രയായ ‘ഹാക്ക് റണ്‍’ സംഘടിപ്പിച്ചത്.
പരിപാടിയുടെ ഭാഗമായി ഡിജിറ്റല്‍ സുരക്ഷയെക്കുറിച്ച് കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരുമായി സംവദിച്ച ചടങ്ങില്‍ സൈബര്‍ സെക്യൂരിറ്റി വര്‍ക്ഷോപ്പുകളും വിദഗ്ധര്‍ നയിച്ച ചര്‍ച്ച സെഷനുകളും തല്‍സമയ പ്രദര്‍ശനങ്ങളും നടന്നു. ടെക് ബൈ ഹാര്‍ട്ട് മാനേജിങ് പാര്‍ട്ണറും കേരള ഹാക്ക് റണ്‍ ക്യാപ്റ്റനുമായ ഷക്കീല്‍ അഹമ്മദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ക്ലാസ് നയിച്ചത്. കൂടാതെ ഡാറ്റ സെക്യൂരിറ്റിയില്‍ ആഡ് ഓണ്‍ കോഴ്സുകള്‍ സംഘടിപ്പിച്ചതിന് യു കെ എഫ് എന്‍ജിനീയറിങ് കോളേജിനെ ടെക് ബൈ ഹാര്‍ട്ടിന്‍റെ നേതൃത്വത്തില്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.
കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി. എന്‍. അനീഷ്, ഡീന്‍ അക്കാഡമിക് ഡോ ജയരാജു മാധവന്‍, ഡീന്‍ സ്റ്റുഡന്‍റ് അഫയേഴ്സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, പോളിടെക്നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജിതിന്‍ ജേക്കബ്, അസി. പ്രൊഫ. ആര്‍. എസ്. റിങ്കു എന്നിവര്‍ പ്രസംഗിച്ചു.