കല്പറ്റ: ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി. സുല്‍ത്താന്‍ ബത്തേരി ആറാം മൈലിലാണ് സംഭവം. ഭാര്യയെയും മകനെയും വെട്ടിക്കൊന്നതിന് ശേഷമാണ് ഗൃഹനാഥനായ പുത്തന്‍പുരയ്ക്കല്‍ ഷാജു ജീവനൊടുക്കിയത്.
ഷാജുവിന്റെ ഭാര്യ ബിന്ദു, മകന്‍ ബേസില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷാജുവിനെ വീടിന്റെ കിടപ്പുമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.