യു കെ എഫ് എഞ്ചിനീയറിംഗ് കോളേജിലെവിവിധ കോഴ്‌സുകള്‍ക്ക് എന്‍.ബി.എ അംഗീകാരം

Kollam

കൊല്ലം : പാരിപ്പള്ളി യുകെഎഫ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ വിവിധ കോഴ്‌സുകള്‍ക്ക് എന്‍.ബി.എ (നാഷണന്‍ ബോര്‍ഡ് ഓഫ് അക്രിഡിറ്റേഷന്‍) അംഗീകാരം ലഭിച്ചത് അഭിമാന നിമിഷമായി. സിവില്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് എന്നീ മൂന്ന് ബ്രാഞ്ചുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ നിഷ്‌കര്‍ഷിക്കുന്ന തരത്തില്‍ അടിസ്ഥാനസൗകര്യങ്ങളുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്, അതിന്റെ വിദ്യാഭ്യാസ ഗുണനിലവാര ഉറപ്പിന് നല്‍കുന്ന അംഗീകാരമാണ് എന്‍.ബി.എ അക്രെഡിറ്റേഷന്‍. ഇത് അംഗീകൃത എന്‍ജിനീയറിങ് പ്രോഗ്രാമുകളില്‍ നിന്നുള്ള ബിരുദധാരികളെ അന്താരാഷ്ട്ര തലത്തില്‍ വിവിധ തൊഴിലുകള്‍ക്കും ഉപരിപഠനത്തിനും പ്രാപ്തമാക്കുന്നതിനു മുതല്‍ക്കൂട്ടാകുമെന്ന് കോളേജ് ചെയര്‍മാന്‍ ഡോ. എസ് ബസന്ത് പറഞ്ഞു.

ഔട്ട് കം ബെയ്‌സ്ഡ് എഡ്യൂക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള അക്കാദമിക നിലവാരം, റിസ്സര്‍ച്, സ്‌കില്‍ ഡിവലപ്പ്‌മെന്റ്, പ്ലേസ്‌മെന്റ് നേട്ടങ്ങള്‍, സ്റ്റുഡന്റ് സപ്പോര്‍ട്ട് സിസ്റ്റം തുടങ്ങിയവ മുന്‍നിര്‍ത്തി യു.എസ്.എ, യു.കെ, കാനഡ, ആസ്‌ട്രേലിയ, ഇന്ത്യ എന്നിവ ഉള്‍പ്പെടെയുള്ള 22 രാജ്യങ്ങളുടെ അക്രഡിറ്റേഷന്‍ ബോഡികളുടെ ആഗോള കണ്‍സോര്‍ട്യമായ വാഷിംഗ്ടണ്‍ കരാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍.ബി.എ പ്രോഗ്രാമുകളുടെ വിലയിരുത്തലുകള്‍ നടത്തുന്നത്. എന്‍ജിനീയറിങ് 4.0 അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളും, മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് യുകെഎഫിന് ഇത്തരത്തിലുള്ള അംഗീകാരത്തിന് അര്‍ഹമാക്കിയത് എന്ന് കോളേജ് ഡയറക്ടര്‍ അമൃത പ്രശോബ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം സെമസ്റ്റര്‍ മുതല്‍ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളോട് ബന്ധപ്പെടുത്തി പ്ലേസ്‌മെന്റ് പരിശീലനം നല്‍കുന്നതും കോളേജിലെ വിവിധ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ പ്രൊജക്ടുകള്‍, ഇന്റേണ്‍ഷിപ്പുകള്‍, സെമിനാറുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ടെക്‌നിക്കല്‍ മത്സരങ്ങള്‍ എന്നിവയിലെ വ്യത്യസ്ത സംഭാവനകളും എന്‍.ബി.എ അംഗീകാരം നേടിയെടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചതായി കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് അഭിപ്രായപ്പെട്ടു. എഞ്ചിനീയറിംഗ് വാദ്യാഭ്യാസത്തോടൊപ്പം

വ്യവസായ പരിശീലനം സാധ്യമാക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് ആഡ് ഓണ്‍ പ്രോഗ്രാമുകള്‍, റിയല്‍ ടൈം പ്രൊജക്ടുകള്‍, സോഫ്റ്റ് സ്‌കില്‍ ഡിവലപ്പ്‌മെന്റ്, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കോളേജിന്റെ നേതൃത്വത്തില്‍ നിലവില്‍ നടന്നുവരുന്നുണ്ട്. മാത്രമല്ല സമൂഹത്തിന്റെ താഴെ തട്ടിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാലു വര്‍ഷത്തെ എഞ്ചിനീയറിംഗ് പഠനത്തോടൊപ്പം ജര്‍മന്‍ ഭാഷാ പരിജ്ഞാനവും ജര്‍മ്മനിയിലും മറ്റു വിദേശരാജ്യങ്ങളിലും തൊഴില്‍ എന്ന ആശയത്തില്‍ മികവുറ്റ കരിയര്‍ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായി ടിയുവി റെയിന്‍ലാന്‍ഡ് െ്രെപവറ്റ് ലിമിറ്റഡ് എന്ന ജര്‍മന്‍ കമ്പനിയുമായി ഇതിനോടകം തന്നെ ധാരണാപത്രം ഒപ്പു വച്ചിരുന്നു.

ചിത്രകല, നൃത്തം, സംഗീതം, ഫാഷന്‍ ഡിസൈന്‍, ക്രിയേറ്റീവ് ഡിസൈന്‍, പെര്‍ഫോമിങ് ആര്‍ട്ട്‌സ്, ഡ്രാമ തുടങ്ങി വിവിധ രൂപങ്ങളിലുള്ള കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ആരംഭിച്ച യു കെ എഫ് സെന്റര്‍ ഫോര്‍ ആര്‍ട്ട് ആന്റ് ഡിസൈന്‍ എന്ന കേന്ദ്രം എന്‍ ബി എ അക്രഡിറ്റേഷനില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. യു കെ എഫ് ഐ ഇ ഡി സി, ഐ എം സി, യുകെ എഫ് ഗ്യാരേജ്, റോബോട്ടിക് സെല്‍, ഫാബ് ലാബ്, യു കെ എഫ് റിസര്‍ച് ലാബായ യു കാര്‍സ്, കോളേജ് എന്‍ എസ് എസ് യൂണിറ്റ് എന്നിവയുടെ പ്രവര്‍ത്തനങ്ങളും വിവിധ മേളകളിലെ പങ്കാളിത്തവും അംഗീകാരത്തിന് മുതല്‍ക്കൂട്ടായി എന്ന് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഇ. ഗോപാലകൃഷ്ണ ശര്‍മ പറഞ്ഞു. മൂന്ന് വര്‍ഷം നീണ്ട മുന്നൊരുക്കങ്ങളുടെ ഫലമായാണ് യു കെ എഫ് എഞ്ചിനീയറിംഗ് കോളേജിന്റെ ഈ നേട്ടം. അംഗീകൃത പ്രോഗ്രാമുകളിലെ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് ഉപരിപഠനത്തിനും അന്തര്‍ദേശീയ തലത്തിലുള്ള തൊഴിലുകള്‍ക്കും ഈ അംഗീകാരം സഹായകരമാകും.

കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി. എന്‍. അനീഷ്, ഡീന്‍ അക്കാഡമിക് ഡോ. ജയരാജു മാധവന്‍, ഡീന്‍ സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, ഐക്യുഎസി കോഡിനേറ്റര്‍ ഡോ. എന്‍. കെ. മുഹമ്മദ് സാജിദ്, ജോയിന്റ് കണ്‍വീനര്‍ പ്രൊഫ. ജിതിന്‍ ജേക്കബ്, വിവിധ വിഭാഗങ്ങളിലെ വകുപ്പ് മേധാവികളായ ഡോ. എം. നസീര്‍, ഡോ. ശ്യാം മോഹന്‍, ഡോ. പി. ശ്രീജ, എന്‍.ബി.എ കോഡിനേറ്റര്‍മാരായ പ്രൊഫ. എ. അഞ്ജലി, പ്രൊഫ. രാഖി ദാസ്, പ്രൊഫ. ലക്ഷ്മി വിക്രമന്‍, പിറ്റിഎ പാട്രണ്‍ എ. സുന്ദരേശന്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് എന്‍.ബി.എ അക്രഡിറ്റേഷന്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.