കൊല്ലം: പാരിപ്പള്ളി യു കെ എഫ് എന്‍ജിനീയറിങ് കോളേജില്‍ നടന ചാരുതക്ക് മിഴിവേകി ‘നൃത്യ 2023’. കോളേജില്‍ നടക്കുന്ന ടെക്‌നോ കല്‍ച്ചറല്‍ ഫെസ്റ്റ് ‘എക്ത 23’ യുടെ ഭാഗമായ ‘നാട്യ 2 കെ23’ യുടെ ഇന്റര്‍ കോളജിയേറ്റ് ഡാന്‍സ് ഫെസ്റ്റ് നൃത്യ 2023 ന്റെ ഉദ്ഘാടനം ഐപിഎല്‍, ഐഎസ്എല്‍ കമന്റേറ്റര്‍ ഫെയിം ഷൈജു ദാമോദരന്‍ നിര്‍വഹിച്ചു. കോളേജ് ഡയറക്ടര്‍ അമൃത പ്രശോഭ് മുഖ്യപ്രഭാഷണം നടത്തി.
വുമണ്‍ എന്റര്‍പ്രണര്‍ പ്രീതി പ്രകാശ്, കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ.ജിബി വര്‍ഗീസ്, പ്രിന്‍സിപ്പാള്‍ ഡോ.ഇ.ഗോപാലകൃഷ്ണ ശര്‍മ, കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ.വി.എന്‍.അനീഷ്, അക്കാഡമിക് ഡീന്‍ ഡോ.ജയരാജു മാധവന്‍, പിടിഎ പാട്രണ്‍ എ.സുന്ദരേശന്‍, പിടിഎ വൈസ് പ്രസിഡന്റ് സുനില്‍കുമാര്‍, എക്ത കണ്‍വീനര്‍ പ്രൊഫ.മിഥുന്‍ വിജയന്‍, ആര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ പ്രൊഫ.എ.ജി.അഖില്‍, കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഗായത്രി ജയറാം, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി വൈ.സാന്‍ട്രാമോള്‍ എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലെ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഇന്റര്‍ കോളേജിയേറ്റ് ഡാന്‍സില്‍ പങ്കെടുത്തത്. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കോളേജ് ഓഫ് എന്‍ജിനീയറിങ് തിരുവനന്തപുരം സംഘത്തിന് വുമണ്‍ എന്റര്‍പ്രണര്‍ പ്രീതി പ്രകാശ് സമ്മാന വിതരണം നടത്തി. രണ്ടാം സ്ഥാനം നേടിയ തിരുവനന്തപുരം പൂജപ്പുര എല്‍ബിഎസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വുമണ്‍, തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് എന്നിവര്‍ക്ക് യുകെഎഫ് കോളേജ് ഡയറക്ടര്‍ ശ്രീമതി. അമൃത പ്രശോഭും മൂന്നാം സ്ഥാനം നേടിയ മാര്‍ ബേസിലസ് കോളേജിന് യുകെഎഫ് കോളേജ് പിടിഎ പാട്രണ്‍ എ.സുന്ദരേശനും സമ്മാന വിതരണം നടത്തി. ശേഷം നടന്ന ബ്രോഹൗസ് മ്യൂസിക് ബാന്‍ഡിന്റെ സംഗീതാവിഷ്‌കരണം ആസ്വദിക്കാന്‍ നിരവധി ആളുകളാണ് എത്തിയത്.
നാളെ രാവിലെ 11ന് നടക്കുന്ന കോണ്‍വക്കേഷനില്‍ എഡിജിപി എസ്.അനന്തകൃഷ്ണന്‍ മുഖ്യ അതിഥിയായി എത്തും. തുടര്‍ന്ന് വൈകിട്ട് 4.30 ന് രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും പങ്കെടുക്കുന്ന മെഗാ തിരുവാതിരയും തുടര്‍ന്ന് നടക്കുന്ന കോളേജ് ഡേയുടെ ഉദ്ഘാടനം കൊല്ലം എംഎല്‍എയും പ്രമുഖ ചലച്ചിത്ര താരവുമായ എം.മുകേഷ് നിര്‍വഹിക്കും. 5.30 ന് നടക്കുന്ന കുടുംബസംഗമം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിക്കും.